HOME /NEWS /Corona / Covid 19 | ' ഓണം ആഘോഷിച്ചു; കേരളം അതിനു കനത്ത വില നൽകുന്നു' കോവിഡ് വ്യാപനത്തിൽ മന്ത്രി ഹർഷവർധൻ

Covid 19 | ' ഓണം ആഘോഷിച്ചു; കേരളം അതിനു കനത്ത വില നൽകുന്നു' കോവിഡ് വ്യാപനത്തിൽ മന്ത്രി ഹർഷവർധൻ

Harsh Vardhan

Harsh Vardhan

ഓണാഘോഷത്തിനു പിന്നാലെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായി വർധിച്ചു. ഉത്സവ സീസൺ കൈകാര്യം ചെയ്യുന്നതിൽ അശ്രദ്ധമായിരുന്ന എല്ലാ സംസ്ഥാന സർക്കാരുകൾക്കും ഇത് ഒരു പാഠമാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

  • Share this:

    തിരുവനന്തപുരം: ഓണാഘോഷ വേളയിലെ ശ്രദ്ധയില്ലായ്മയ്ക്ക് കേരളം വില നൽകേണ്ടി വന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധൻ. ജനുവരി 30നും മെയ് 3 നും ഇടയിൽ 499 കോവിഡ് 19 കേസുകളും രണ്ട് മരണവും മാത്രമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ സംസ്ഥാനങ്ങളിൽ വിവിധ സേവനങ്ങൾ പുനരാരംഭിച്ചതിനൊപ്പം വന്ന ഓണാഘോഷ പരിപാടികൾ, സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വ്യാപാര വിനോദസഞ്ചാര യാത്രകളിലെ വർധന എന്നിവ കേരളത്തിൽ സ്ഥിതി ഗുരുതരമാക്കിയെന്ന് മന്ത്രി കുറ്റപ്പെടുത്തി.

    ഓണാഘോഷത്തിനു പിന്നാലെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായി വർധിച്ചു.  ഉത്സവ സീസൺ കൈകാര്യം ചെയ്യുന്നതിൽ അശ്രദ്ധമായിരുന്ന എല്ലാ സംസ്ഥാന സർക്കാരുകൾക്കും ഇത് ഒരു പാഠമാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

    കൊറോണ വൈറസിന്റെ  ത്ഭവം വുഹാനല്ലാതെ ലോകത്തിലെ മറ്റെവിടെയെങ്കിലും ഭാഗത്ത് ആയിരിക്കാമെന്ന ചൈനയുടെ വാദത്തെയും ആരോഗ്യമന്ത്രി നിരാകരിച്ചു. “ആഗോളതലത്തിൽ ഒന്നിലധികം സ്ഥലങ്ങളിൽ കോവിഡ് ഉണ്ടായെന്ന ചൈനയുടെ അവകാശവാദത്തെ സാധൂകരിക്കുന്നതിന് തെളിവുകളൊന്നുമില്ല,” അദ്ദേഹം പറഞ്ഞു,

    കൊറോണ വൈറസിന് ഇന്ത്യയിൽ രൂപമാറ്റമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. അതുകൊണ്ടു തന്നെ കൊറോണ വാക്സിൻ വിതരണത്തിന് ഇത് സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    First published:

    Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus