കൊല്ലത്ത് ബന്ധുക്കൾക്ക് മൃതദേഹം മാറി നൽകി ആശുപത്രി അധികൃതർ; തിരിച്ചറിഞ്ഞത് സംസ്കാരത്തിന് തൊട്ടു മുമ്പ്

Last Updated:

സംസ്കാര ചടങ്ങുകളിലേക്ക് കടക്കുന്ന സമയത്താണ് മൃതദേഹം മാറിയ കാര്യം സഹോദരി തിരിച്ചറിയുന്നത്

news 18
news 18
കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ബന്ധുക്കൾക്ക് മൃതദേഹം മാറി നൽകി. കിഴക്കുംഭാഗം സ്വദേശി വാമദേവന്റെ മൃതദേഹത്തിന് പകരം മറ്റൊരാളുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് നൽകിയത്. സംസ്കാര ചടങ്ങുകൾക്ക് തൊട്ടുമുന്നേയാണ് മൃതദേഹം മാറിയ വിവരം ബസുക്കൾ തിരിച്ചറിഞ്ഞത്.
സംഭവത്തിൽ വീഴ്ച വരുത്തിയ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്റ്റാഫ് നഴ്സ് ഉമ, ഗ്രേഡ് 2 ജീവനക്കാരി രഞ്ജിനി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
Also Read- അച്ഛനെ കൊന്നവർക്ക് നേരെ പാഞ്ഞെടുത്ത് മകൻ ശ്രീഹരി; വർക്കല രാജു കൊലക്കേസ് തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ
ശ്വാസകോശ രോഗങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാമദേവൻ ഇന്നലെയാണ് മരണപ്പെട്ടത്. തുടർന്ന് മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
Also Read- കാസർഗോഡ് പെരുന്നാൾ ആഘോഷത്തിന് മുത്തച്ഛന്‍റെ വീട്ടിലെത്തിയ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു
ഇന്ന് രാവിലെ പത്തിന് ബന്ധുക്കൾ എത്തി മൃതദേഹം ഏറ്റുവാങ്ങി. വീട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകളിലേക്ക് കടക്കുന്ന സമയത്താണ് മൃതദേഹം വാമദേവന്റേതല്ലെന്ന് സഹോദരി തിരിച്ചറിഞ്ഞത്. നാല് പേരാണ് മൃതദേഹം ഏറ്റുവാങ്ങാനായി മോർച്ചറിയിൽ എത്തിയത്. ഇവർ കണ്ട ശേഷം മൃതദേഹം ക്ലീൻ ചെയ്യാനായി മാറ്റി.
advertisement
ഫ്രീസർ ബോക്സിൽ രേഖപ്പെടുത്തിയ പേര്, ഏറ്റുവാങ്ങാൻ വന്നവർ ശ്രദ്ധിച്ചില്ല. മൃതദേഹം ഏറ്റുവാങ്ങി രജിസ്റ്ററിൽ ഒപ്പിട്ടിട്ടുമില്ല. വിവാദമായതോടെ, അന്വേഷിച്ച് നടപടി ഉണ്ടാകും എന്നായിരുന്നു ആശുപത്രി സൂപ്രണ്ട് ഡോക്ടർ ധനൂജ വി. എ യുടെ പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് ബന്ധുക്കൾക്ക് മൃതദേഹം മാറി നൽകി ആശുപത്രി അധികൃതർ; തിരിച്ചറിഞ്ഞത് സംസ്കാരത്തിന് തൊട്ടു മുമ്പ്
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement