27 റോഡുകളുടെ നവീകരണത്തോടെ തലശ്ശേരി നഗരത്തിന് യാത്രാ ആശ്വാസം
Last Updated:
തലശ്ശേരി നഗരസഭയിലെ 27 റോഡുകളുടെ നവീകരണ പ്രവര്‍ത്തി ഉടന്‍. ഉദ്ഘാടനം ചെയ്ത് ധന മന്ത്രി കെ എന്‍ ബാലഗോപാല്‍. ആറുമാസ കാലാവധിയില്‍ പ്രവൃത്തി പൂര്‍ത്തിയാക്കും.
തലശ്ശേരിക്കാര്‍ക്ക് ആശ്വാസമായി നഗരസഭ പരിധിയിലെ റോഡുകളുടെ നവീകരണ പ്രവര്‍ത്തി ആരംഭിക്കും. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തലശ്ശേരി നഗരസഭയിലെ 27 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്ത് 1000 കോടി രൂപയുടെ പദ്ധതികളാണ് മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതെന്നും 27 റോഡുകള്‍ നവീകരിക്കുന്നതോടെ തലശ്ശേരി നഗരത്തിലെ യാത്ര സൗകര്യം മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.
5.8 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. 19 റോഡുകളുടെ പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഏറ്റെടുത്ത് നടത്തും. ബാക്കിയുള്ള റോഡുകളുടെ പ്രവര്‍ത്തി തലശ്ശേരിയിലെ കരാറുകാര്‍ നടത്തും. ആറുമാസ കാലാവധിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും.
തലശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ അധ്യക്ഷനായി. തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എം. ജമുനാറാണി ടീച്ചര്‍, തലശ്ശേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എം.വി. ജയരാജന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. സോമന്‍, നഗരസഭാംഗം ടി.വി. റാഷിദ ടീച്ചര്‍, തലശ്ശേരി നഗരസഭ സെക്രട്ടറി എന്‍. സുരേഷ് കുമാര്‍, കത്താണ്ടി റസാഖ്, വി. സതി, അഡ്വ നിഷാദ്, എം.പി. അരവിന്ദാക്ഷന്‍, സി.കെ.പി. മമ്മു, എന്‍. ഹരിദാസ്, കെ. വിനയരാജ്, ബി.പി. മുസ്തഫ, വളോറാ നാരായണന്‍, ജോര്‍ജ് പീറ്റര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
August 13, 2025 4:08 PM IST