advertisement

തളിപ്പറമ്പിൽ ലോകസിനിമയുടെ വസന്തം; ഹാപ്പിനസ് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ആവേശകരമായ സമാപനം

Last Updated:

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഹാപ്പിനെസ് ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൻ്റെ മൂന്നാം പതിപ്പ് സമാപിച്ചു. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച രണ്ട് പലസ്തീന്‍ ചിത്രങ്ങള്‍ ശ്രദ്ധയമായി. മൂന്ന് ദിവസങ്ങളിലായി ഫെസ്റ്റിവലില്‍ 34 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

+
ഹാപ്പിനെസ്

ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവലിന്റെ സമാപന വേദി 

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൻ്റെ മൂന്നാം പതിപ്പ് തളിപ്പറമ്പിൽ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ഫിലിം ഫെസ്റ്റിവലില്‍ തിരഞ്ഞെടുത്ത 34 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ക്ലാസിക് ക്രൗണ്‍, അലിങ്കീല്‍ പാരഡൈസ് തിയേറ്ററുകളിലായി എല്ലാ ദിവസവും രാവിലെ 9.45 ന് ഷോകള്‍ ആരംഭിച്ചു. ഓരോ വേദിയിലും ദിവസവും നാല് പ്രദര്‍ശനങ്ങളാണ് നടന്നത്. ഓപ്പണ്‍ ഫോറങ്ങള്‍, പ്രദര്‍ശനം, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
ഫെബ്രുവരി 21ന് മേളയിലെ ആദ്യ പ്രദര്‍ശനമായി 2025ലെ കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി'ഓർ ലഭിച്ച ജാഫര്‍ പനാഹിയുടെ 'ഇറ്റ് വോസ് ജസ്റ്റ് ആന്‍ ആക്സിഡൻ്റാ'ണ് പ്രദര്‍ശിപ്പിച്ചത്. തിരുവനന്തപുരത്ത് നടന്ന 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) വിവിധ വിഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ നിന്നുള്ള ആറ് ചിത്രങ്ങളും മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളും പ്രമുഖ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രധാന ബഹുമതികള്‍ നേടിയ ഒമ്പത് സമകാലിക ലോക സിനിമാ ടൈറ്റിലുകളും പ്രദര്‍ശിപ്പിച്ചു. വേള്‍ഡ് സിനിമാ വിഭാഗത്തില്‍ ദി തിംഗ്സ് യു കില്‍, ദി ലവ് ദാറ്റ് റിമെയിന്‍സ്, ഡിജെ അഹ്‌മത്, റിവര്‍സ്റ്റോണ്‍, ബീഫ്, പാപ്പാ ബുക്ക് എന്നിവ ഉള്‍പ്പെടുന്നു. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, പലസ്തീന്‍ 36 എന്നീ രണ്ട് പലസ്തീന്‍ ചിത്രങ്ങളും ഹാപ്പിനെസ് ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധയമായി.
advertisement
ക്ലാസ്സിക് തിയറ്റര്‍ പരിസരത്ത് നടന്ന ഓപ്പണ്‍ ഫോറത്തില്‍ 'വിദ്വേഷം റീലോഡ് ചെയ്യുന്ന കേരളാ സ്റ്റോറികള്‍' ചര്‍ച്ച ചെയ്തു. വൈകിട്ട് ആറിന് ക്ലാസിക് തിയറ്ററില്‍ നടന്ന സമാപന ചടങ്ങ് എം വി ഗോവിന്ദന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്ലാസിക്, ആലിങ്കീല്‍, പാരഡൈസ് തിയറ്റര്‍ ഉടമകള്‍ക്കുള്ള ഉപഹാരം അദ്ദേഹം സമ്മാനിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ ഡോ. റസൂല്‍ പൂക്കുട്ടി അധ്യക്ഷനായി. മധുപാല്‍, നടന്‍ ഇര്‍ഷാദ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ കുക്കു പരമേശ്വരന്‍, ജനറല്‍ കൗണ്‍സില്‍ അംഗം സോഹന്‍ സീനുലാല്‍, സെക്രട്ടറി സി അജോയ്, സംഘാടകസമിതി കണ്‍വീനര്‍ ഷെറി ഗോവിന്ദ് എന്നിവര്‍ സമാപന ചടങ്ങില്‍ സംബന്ധിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തളിപ്പറമ്പിൽ ലോകസിനിമയുടെ വസന്തം; ഹാപ്പിനസ് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ആവേശകരമായ സമാപനം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement