പ്രായം വെറും അക്കം: ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി 58 കാരൻ
Last Updated:
പതിനാറാമത് ലോക ശരീര സൗന്ദര്യ മത്സരത്തില്‍ സ്വര്‍ണം നേടി കണ്ണൂര്‍ കാരൻ. വയസ്സ് വെറും അക്കമാണെന്ന് തെളിയിച്ചാണ് പ്രകടനം.
പ്രായം വെറും അക്കം മാത്രമാണെന്നും ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ പ്രായം ഒരു തടസമല്ലെന്നും തെളിയിച്ച് 58 കാരൻ. ഇന്തോനേഷ്യയില്‍ നടന്ന പതിനാറാമത് ലോക ശരീര സൗന്ദര്യ മത്സരത്തില്‍, ഇന്ത്യയ്ക്ക് വേണ്ടി കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ജിമ്മിലെ എന്‍.വി. മോഹന്‍ദാസാണ് മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ സ്വര്‍ണം നേടി കൊണ്ട് ലോക ചാമ്പ്യനായി മാറിയത്.
2011 ല്‍ മിസ്റ്റര്‍ ഇന്ത്യ, മൂന്ന് തവണ മിസ്റ്റര്‍ യുഎഇ, 12 തവണ മിസ്റ്റര്‍ കേരള, 12 തവണ മിസ്റ്റര്‍ കണ്ണൂര്‍, 5 തവണ മിസ്റ്റര്‍ കാലിക്കറ്റ് സര്‍വകലാശാല തുടങ്ങി നിരവധി ബഹുമതികള്‍ ഇതിനകം മോഹന്‍ദാസ് കരസ്ഥമാക്കി കഴിഞ്ഞു. 50 മുതല്‍ 60 വയസ്സ് വരെയുള്ളവരുടെ വിഭാഗത്തിലാണ് ലോക ചാമ്പ്യനായത്. ശരീരസൗന്ദര്യത്തെ ആരാധിക്കുന്ന നിരവധി യുവാക്കള്‍ക്ക് പ്രചോദനമാകുകയാണ് മോഹന്‍ദാസ്.
അബുദാബിയില്‍ ജിം ട്രെയ്‌നറായി ജോലി ചെയ്തു വരികയാണ് എന്‍.വി. മോഹന്‍ദാസ്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ എന്‍.വി. മോഹന്‍ദാസിന് കണ്ണൂര്‍ ജില്ലാ ബോഡി ബില്‍ഡിങ് അസോസിയേഷൻ്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പ്രായത്തെ പരിഗണിക്കാതെ ഇന്ത്യയില്‍ തന്നെ എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ് മോഹന്‍ദാസ് കൈവരിച്ചതെന്ന് ബോഡി ബില്‍ഡിങ് അസോ. ഭാരവാഹികള്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 24, 2025 12:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പ്രായം വെറും അക്കം: ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി 58 കാരൻ


