കണ്ണൂരിൻ്റെ അഹങ്കാരമായി സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന അളകാപുരി വെള്ളച്ചാട്ടം

Last Updated:

പ്രകൃതി കനിഞ്ഞേകിയ സൗന്ദര്യത്തോടെ അളകാപുരി വെള്ളച്ചാട്ടം കുതിക്കുന്നു. പാല്‍പോലെ പതഞ്ഞൊഴുകുന്ന തെളിനീര്‍ ആസ്വദിക്കാനെത്തുന്നവരും അനേകം. 200 അടിയോളം ഉയരത്തില്‍ നിന്നുള്ള വെള്ളച്ചാട്ടം കൂടുതല്‍ മനോഹരമാകുന്നത് മഴക്കാലത്താണ്.

+
അളകാപുരി

അളകാപുരി വെള്ളച്ചാട്ടം

അഴകോറും തെളിനീര്‍വെള്ളത്തിൻ്റെ ജലധാര. ഒരിക്കല്‍ കണ്ടാല്‍ കണെടുക്കാനാകാത്ത സൗന്ദര്യവുമായി അളകാപുരി വെള്ളച്ചാട്ടം. മനസ്സിന് കുളിര്‍മയേകുന്ന അളകാപുരി വെള്ളച്ചാട്ടം കണ്ണൂര്‍ ജില്ലയിലെ മലയോര ടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലാണ്. പ്രകൃതിയുടെ വരദാനമായ ഈ ജലധാര കാണാന്‍ നിരവധി വിനോദസഞ്ചാരികള്‍ ഈവഴിയിലെത്തും.
മഴക്കാലത്ത് ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് അളകാപുരി വെള്ളച്ചാട്ടം. ഏകദേശം ഇരുന്നൂറടിയോളം ഉയരത്തില്‍നിന്ന് കുത്തനെയുള്ള പാറക്കെട്ടിലൂടെ താഴേക്കുള്ള വെള്ളത്തിൻ്റെ പതനം കാഴ്ചക്കാരെ മാടിവിളിക്കുന്നു. മഴക്കാലം തുടങ്ങുന്നതോടെ സജീവമാകുന്ന വെള്ളച്ചാട്ടം തുലാമഴ കഴിയുന്നതോടെ വളരെ നേര്‍ത്തതായി തീരും. മുകളില്‍നിന്ന് ഒഴുകി പാറക്കൂട്ടങ്ങള്‍ക്കിടയിലൂടടെ ചിന്നിച്ചിതറി താഴേക്ക് പതഞ്ഞപാല്‍ പോലെയാണ് ജലധാരയുടെ ഒഴുക്ക്.
വെള്ളച്ചാട്ടത്തിൻ്റെ അടുത്തേക്കുള്ള വഴിയുടെ വശങ്ങള്‍ ഹാൻ്റ് റൈല്‍ ഇട്ട് ബലപ്പെടുത്തുകയും, അപകടങ്ങള്‍ ഒഴിവാക്കാനായി വേലികള്‍ കെട്ടിത്തിരിക്കുകയും വെള്ളത്തില്‍ ചവിട്ടാതെ ഒരു കരയില്‍ നിന്ന് മറുകരയിലേക്ക് എത്തുവാനായി ചെറിയ പാലവും വെള്ളത്തിലേക്ക് ഇറങ്ങുവാന്‍ കരിങ്കല്‍ കൊണ്ട് പടവുകളും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെള്ളച്ചാട്ടം ആസ്വദിക്കാനുള്ള പ്രത്യേക സൗകര്യവും ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അളകാപുരി വെള്ളച്ചാട്ടത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 1600 അടി ഉയരത്തിലാണ് ശശിപ്പാറ വ്യൂപോയിൻ്റ്. അളകാപുരിയിലേക്കും അടുത്തുള്ള ശശിപ്പാറയിലേക്കും 50 രൂപ ടിക്കറ്റ് നിരക്കിലാണ് പ്രവേശനം.
advertisement
വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ അളകാപുരിയിൽ കൂടുതല്‍ സൗകര്യമൊരുക്കാനുള്ള പ്രവര്‍ത്തികളും പുരോഗമിക്കുന്നുണ്ട്. പ്രദേശത്തെ മലിനമാക്കാതിരിക്കാനായി ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കണ്ണൂര്‍-മയ്യില്‍-ശ്രീകണ്ഠപുരം-പയ്യാവൂര്‍-കാഞ്ഞിരക്കൊല്ലി വഴിയും തളിപ്പറമ്പ് ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് വളക്കൈ-ശ്രീകണ്ഠാപുരം-പയ്യാവൂര്‍-ചന്ദനക്കാംപാറ-കാഞ്ഞിരക്കൊല്ലി വഴിയും ഇരിട്ടിയില്‍ നിന്ന് വരുന്നവര്‍ക്ക് ഇരിട്ടി-ഉളിക്കല്‍-മണിക്കടവ്-കാഞ്ഞിരക്കൊല്ലി വഴിയും അളകാപുരി വെള്ളച്ചാട്ടത്തിനടുത്തേക്കെത്താം.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂരിൻ്റെ അഹങ്കാരമായി സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന അളകാപുരി വെള്ളച്ചാട്ടം
Next Article
advertisement
കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ; ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു
കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ; ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു
  • ജ്യോതിരാജ്, 43, കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി, കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

  • 2009ൽ ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജ്യോതിരാജ് ചികിത്സയിലായിരുന്നു.

  • ജീവനൊടുക്കിയതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി; ജ്യോതിരാജ് വീട്ടിൽ തന്നെ തുടരുകയായിരുന്നു.

View All
advertisement