'സ്വാതന്ത്ര്യം, സ്വപ്നവും യാഥാര്‍ത്ഥ്യവും' കുരുന്നുകള്‍ക്കായി പ്രസംഗ മത്സരം നടത്തി തലശ്ശേരി പ്രസ് ഫോറം

Last Updated:

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് തലശ്ശേരി പ്രസ് ഫോറവും പത്രാധിപര്‍ ഇ.കെ.നായനാര്‍ സ്മാരക ലൈബ്രറിയും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. സ്വാതന്ത്ര്യം സ്വപ്നവും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ നടന്ന മത്സരം സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ അഡ്വ. കെ.വി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാൻ പ്രസംഗ മത്സരം ഉദ്ഘാടനം ചെയുന്നു 
സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാൻ പ്രസംഗ മത്സരം ഉദ്ഘാടനം ചെയുന്നു 
രാജ്യം 79-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ തലശ്ശേരി പ്രസ് ഫോറവും പത്രാധിപര്‍ ഇ.കെ. നായനാര്‍ സ്മാരക ലൈബ്രറിയും സംയുക്തമായി പ്രസ് ഫോറം ഹാളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻ്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. സ്വാതന്ത്ര്യം, സ്വപ്നവും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ നടന്ന മത്സരം സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ അഡ്വ.കെ.വി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പാലയാട് രവി അധ്യക്ഷത വഹിച്ചു. ലൈബ്രറി കൌണ്‍സില്‍ താലൂക്ക് സെക്രട്ടറി അഡ്വ. വി. പ്രദീപന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
പി. ദിനേശന്‍, പ്രജീഷ് വേങ്ങ, എന്‍. സിറാജുദീന്‍, കെ.പി. ഷോമിത്ത്, പൊന്ന്യം കൃഷ്ണന്‍, പി. ഐശ്വര്യ എന്നിവർ സംസാരിച്ചു. ഹയര്‍ സെക്കൻ്ററി വിഭാഗത്തില്‍ എം.കെ. ലുബാന, അലോണ വിനീഷ്, കെ.എം. മയൂഖ എന്നിവരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആനി ജോ വര്‍ഗ്ഗീസ്, അനശ്വര്‍ ശ്രീജേഷ്, മിഡില്‍ജ ഹെസ്സി എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനാര്‍ഹരായി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
'സ്വാതന്ത്ര്യം, സ്വപ്നവും യാഥാര്‍ത്ഥ്യവും' കുരുന്നുകള്‍ക്കായി പ്രസംഗ മത്സരം നടത്തി തലശ്ശേരി പ്രസ് ഫോറം
Next Article
advertisement
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
  • പുതുക്കിപ്പണിത 5 നിലകളുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • പഴയ കെട്ടിടത്തിന്റെ തൂണുകളും ജാലകങ്ങളും ഉപയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചു.

  • 15 കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന് അംഗങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചു.

View All
advertisement