ഇനി വർണ്ണച്ചിറകുകളുടെ കാവലാൾ; ആറളം വന്യജീവി സങ്കേതം ഇനി 'ആറളം ചിത്രശലഭ സങ്കേതം'

Last Updated:

ആറളം ഇനി മുതല്‍ ആറളം ചിത്രശലഭ സങ്കേതം. കേരളത്തില്‍ കാണപ്പെട്ട 327 ഇനം ചിത്രശലഭങ്ങളില്‍ 266 എണ്ണം ആറളതുണ്ട്.

ആറളത്തെ ശലഭങ്ങൾ
ആറളത്തെ ശലഭങ്ങൾ
പുതിയ നാമം സ്വീകരിച്ച് ആറളം വന്യജീവി സങ്കേതം. വൈവിധ്യങ്ങളാൽ ചിത്രശലഭങ്ങളാല്‍ ശ്രദ്ധയമായ ആറളം ഇനി മുതല്‍ ആറളം ചിത്രശലഭ സങ്കേതമായി അറിയപ്പെടും. അസാധാരണ ഗസറ്റ് വിജ്ഞാപനം വഴി പുനര്‍നാമകരണം നടത്തിയുള്ള തീരുമാനം ഉത്തരവായി ഇറക്കി.
ചിത്രശലഭങ്ങളുടെ സംരക്ഷിത വനമേഖലയെന്ന പ്രാധാന്യം കണക്കിലെടുത്ത് ആറളത്തെ ചിത്രശലഭസങ്കേതമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈല്‍ഡ് ലൈഫ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. പ്രഖ്യാപനം വന്നതോടെ രാജ്യത്തെ ആദ്യ ചിത്രശലഭസങ്കേതമായി ആറളം മാറി.
കഴിഞ്ഞ 25 വര്‍ഷങ്ങളായി ആറളം വന്യജീവി സങ്കേതത്തില്‍ ചിത്രശലഭങ്ങളെ നിരീക്ഷിച്ചു വരുന്നുണ്ട്. തുടര്‍ച്ചയായി നടത്തിവരുന്ന സര്‍വ്വേ കണക്കുകള്‍ പ്രകാരം കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള 327 ഇനം ചിത്രശലഭങ്ങളില്‍ 266 എണ്ണം ആറളം വന്യജീവി സങ്കേതത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വ്വെയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിലാണ് ആറളം വന്യജീവി സങ്കേതത്തെ ആറളം ചിത്രശലഭ സങ്കേതമായി പ്രഖ്യാപിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഇനി വർണ്ണച്ചിറകുകളുടെ കാവലാൾ; ആറളം വന്യജീവി സങ്കേതം ഇനി 'ആറളം ചിത്രശലഭ സങ്കേതം'
Next Article
advertisement
'ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? ഹൈക്കോടതി
'ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? ഹൈക്കോടതി
  • ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്.ഐ.ടി.യുടെ നടപടികൾ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു

  • പ്രതി കെ പി ശങ്കരദാസ് ആശുപത്രിയിൽ കിടക്കുന്നു, അദ്ദേഹത്തിന്റെ മകൻ എസ്‌പിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി

  • ജാമ്യഹർജിയിൽ വാദം കേട്ട ഹൈക്കോടതി, കേസ് ഗൗരവം കണക്കിലെടുത്ത് മുൻകൂർ ജാമ്യം നൽകരുതെന്ന് വ്യക്തമാക്കി

View All
advertisement