ഒത്തുകൂടാം ഒരുമിച്ച് എന്ന സന്ദേശവുമായി ആറളം ട്രൈബൽ ഫെസ്റ്റിന് തുടക്കം കുറിച്ചു
Last Updated:
ആറളം ട്രൈബൽ ഫെസ്റ്റിന് തുടക്കമായി. ഒത്തുകൂടാം ഒരുമിച്ച് എന്നർത്ഥം വരുന്ന 'ഒക്കായി ഒത്തുകൂടുഞ്ചേരു' എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്. കണ്ണൂർ ജില്ലാ കളക്ടർ ഫെസ്റ്റ് ഉത്ഘാടനം ചെയ്തു.
കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി വനിതാ ദിനത്തോട് അനുബന്ധിച്ച് ആറളം ട്രൈബൽ ഫെസ്റ്റിന് തുടക്കമായി. ഒത്തുകൂടാം ഒരുമിച്ച് എന്നർത്ഥം വരുന്ന 'ഒക്കായി ഒത്തുകൂടുഞ്ചേരു' എന്ന മുദ്രാവാക്യവുമായി ആറളം തദ്ദേശിയ മേഖലയിലെ ബാലസഭ, അയൽക്കൂട്ടം, ഓക്സിലറി, ഷീ ക്ലബ്, യൂത്ത് ക്ലബ്, ബ്രിഡ്ജ് കോഴ്സ് വിദ്യാർത്ഥികൾ എന്നിവരുടെ ഒത്തുകൂടലും വിവിധ തനതു കലാ പരിപാടികളുടെ അവതരണവും ഫാം സ്കൂളിൽ രണ്ട് ദിവസങ്ങളിൽ ആയി നടന്നു.
കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഫെസ്റ്റ് ഉത്ഘാടനം ചെയ്തു. പ്രകൃതി ക്ഷോഭങ്ങളിലും വന്യ ജീവി അക്രമണങ്ങളിലും ദുരിതം അനുഭവിക്കുന്ന തദ്ദേശിയ വാസികളുമായി സംസാരിക്കുകയും പ്രശ്ന പരിഹാരങ്ങൾക്ക് കൂടെ ഉണ്ടാവുമെന്ന ഉറപ്പും കളക്ടർ നൽകി. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി രാജേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വേലായുധൻ, അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ രാഹുൽ, പി ഒ ദീപ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
advertisement
ആറളം മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പ്രശ്ന പരിഹാരത്തിനായി കൂട്ടായ പ്രവർത്തനം നടപ്പിലാക്കുകയും ചെയ്യാനാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഫെസ്റ്റ് സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ ക്ലാസുകളും, സെമിനാറുകളും നടത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
March 11, 2025 11:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഒത്തുകൂടാം ഒരുമിച്ച് എന്ന സന്ദേശവുമായി ആറളം ട്രൈബൽ ഫെസ്റ്റിന് തുടക്കം കുറിച്ചു