തൻ്റെ വരകളിലൂടെ സ്വപ്‌നങ്ങള്‍ കീഴടക്കുന്ന തിരക്കിലാണ് ഈ തലശ്ശേരിക്കാരി

Last Updated:

നിറക്കാഴ്ചളുമായി സ്നേഹ. വരകളുടെ വിസ്മയ ചെപ്പ് ആസ്വാദകരുടെ മനം കവരുന്നു. താന്‍ വരച്ച ഓരോ ചിത്രത്തിലൂടെയും കഥകള്‍ വിവരിക്കുന്ന കലാകാരി. തലശ്ശേരി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലെ ചിത്രം പ്രദർശനം സ്നേഹയ്ക്ക് വഴി തിരിവായി.

+
കുഞ്ഞിനെ

കുഞ്ഞിനെ ലാളിക്കുന്നഅമ്മ ഭഗവതി, സ്നേഹയുടെ രചന 

ചെറുപ്പം മുതല്‍ നിറക്കൂട്ടുകളോട് ഇഷ്ടമുള്ള സ്‌നേഹ ഫോട്ടോഗ്രാഫറായ അച്ഛൻ്റെ മോഡലായിരുന്നു. പതിയെ തൻ്റെ സ്വന്തം വരകളുടെ ലോകത്ത് അവള്‍ പാറിപറന്നു. താന്‍ കാണുന്ന കാഴ്ച്ചകളെ മനസ്സില്‍ ഒപ്പിയെടുത്ത് അവ തൻ്റേതായ ശൈലിയില്‍ ഛായചിത്രങ്ങളാക്കി. താന്‍ വരച്ച ഓരോ ചിത്രത്തിനും ഓരോ കഥ പറയാനുണ്ടെന്ന് ഈ കലാകാരി പറയുന്നു.
അമ്മ മെനഞ്ഞെടുക്കുന്ന ഓരോ വസ്ത്രങ്ങളിലും സ്‌നേഹ തൻ്റെ വര്‍ണ്ണ ചിത്രങ്ങളെ പകര്‍ത്താറുണ്ട്. ഛായ കൂട്ടുകള്‍ വസ്ത്രങ്ങളിലെ നൂലിഴകളില്‍ തൊട്ടുചലിക്കും. മണിക്കൂറുകളുടെ പരിശ്രമത്തിനിടയില്‍ കൂടെയുള്ളവരുടെ മുഖത്തെ പുഞ്ചിരിയാണ് സ്‌നേഹയുടെ ആത്മവിശ്വാസം. നാട്ടിലെ തെയ്യവും തിറയും മുത്തപ്പനുമെല്ലാം കെട്ടിയാടുമ്പോൾ സ്നേഹയുടെ കണ്ണുകളും കൈവിരലും ഒപ്പം ആടുകയായിരുന്നു. എന്തിനയോ തേടി നടക്കും പോലെ... മിഴികൾ ഒപ്പിയെടുത്ത ഓരോ രംഗവും വർണ്ണ കൂട്ടിലൂടെ ചലിക്കുന്ന ഛായ ചിത്രങ്ങളാകും വരെ സ്നേഹ വിശ്രമിച്ചില്ല.
കുഞ്ഞിനെ ലാളിക്കുന്നഅമ്മ ഭഗവതി, സ്നേഹയുടെ രചന 
ഭഗവതി, സ്നേഹയുടെ രചന
advertisement
കുട്ടിക്കാലം മുതല്‍ ഇന്നു വരെ താന്‍ ജീവന്‍ നല്‍കിയ ഛായചിത്രങ്ങള്‍ തലശ്ശേരിയിലെ ആര്‍ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചതും സ്‌നേഹയ്ക്ക് അതിയേറെ സന്തോഷം നല്‍കുന്നു. അതേസമയം ഗ്രാഫ്റ്റ് ഡിസൈനിങ് വര്‍ക്കുകള്‍ ചെയ്യാനും തനിക്ക് സാധിക്കുമെന്ന് തെളിയിക്കുകയാണ് സ്‌നേഹ. കാന്‍വാസിലെ ചിത്രങ്ങളോടൊപ്പം തന്നെ ഗ്രാഫ്റ്റില്‍ സാധ്യമായ പരീക്ഷണവും സ്‌നേഹ ആരംഭിച്ചിരിക്കുന്നു. മാല, കമ്മല്‍ എന്നിവയുടെ ഹാൻ്റ് വര്‍ക്ക് നിര്‍മ്മാണത്തിലും ഈ മിടുക്കി ശ്രദ്ധ ചെലുത്തുന്നു. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയ വഴി തൻ്റെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന തിരക്കിലാണ് സ്‌നേഹ ഇപ്പോള്‍.
advertisement
തലശ്ശേരി നിടുംമ്പ്രം സ്വദേശിനി സ്‌നേഹ ഒരു കുടുംബിനി കൂടിയാണ്. ഒന്നരവയസ്സുള്ള മകളുള്ള സ്‌നേഹ കുഞ്ഞിനെ ശുശ്രൂഷിച്ചും പരിപാലിച്ചും കിട്ടുന്ന ഇടവേളകളിലാണ് തൻ്റെ കലാമേഖലയെയും മുന്നോട് കൊണ്ടുപോകുന്നത്. ഭര്‍ത്താവിൻ്റെയും മാതാപിതാക്കളുടെയും പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവുമാണ് തനിക്ക് വരയിലൂടെ വളരാന് സാധിക്കുന്നതെന്നും സ്‌നേഹ പറയുന്നു. ഡിഗ്രി പൂര്‍ത്തിയാക്കിയ സ്‌നേഹയ്ക്ക് ഡിസൈനിംങ് മേഖലയില്‍ പ്രവര്‍ത്തിക്കാനും താല്‍പര്യമേറെയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തൻ്റെ വരകളിലൂടെ സ്വപ്‌നങ്ങള്‍ കീഴടക്കുന്ന തിരക്കിലാണ് ഈ തലശ്ശേരിക്കാരി
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement