16-ാം വയസ്സിൽ മുത്തപ്പൻ്റെ തിരുവപ്പന കെട്ടിയാടി കണ്ണൂർ ചാല സ്വദേശി ശ്രീന്നഥ്

Last Updated:

16-ാം വയസ്സില്‍ മുത്തപ്പൻ്റെ തിരുവപ്പന കെട്ടിയാടാൻ ഭാഗ്യം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് കണ്ണൂര്‍ ചാല സ്വദേശി ശ്രീന്നഥ്. 6-ാം വയസ്സില്‍ തുടങ്ങിയ ദൈവ കെട്ടിയാട്ടത്തിന് ചുവടുപിടിച്ചാണ് മുത്തപ്പൻ്റെ തിരുവപ്പന കെട്ടിയാടിയത്.

+
മുത്തപ്പൻ

മുത്തപ്പൻ തിരുവപ്പന കെട്ടിയാടി ശ്രീന്നഥ്

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ നേട്ടത്തിലാണ് കണ്ണൂര്‍ ചാല സ്വദേശി ശ്രീന്നഥ്. 16-ാം വയസ്സില്‍ മുത്തപ്പൻ്റെ തിരുവപ്പന കെട്ടിയാടാൻ ഭാഗ്യം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് ശ്രീന്നഥ്. 6-ാം വയസ്സില്‍ പരിയാരം തറവാട്ടിലെ വലിയ കാരണവരായ വെള്ളിക്കല്‍ കുഞ്ഞിരാമന്‍ പെരുവണ്ണാന്‍ അനുഗ്രഹിച്ച് നല്‍കിയ തലപാളി വച്ചാണ് ശ്രീനഥ് കെട്ടിയാട്ടങ്ങളുടെ ലോകത്ത് പിച്ചവച്ചത്.
പിന്നീടങ്ങോട്ട് ഭഗവതി കാരണവര്‍, മുത്തപ്പന്‍, എന്നിങ്ങനെയുള്ള ദൈവ രൂപങ്ങള്‍ കെട്ടിയാടി. ആദ്യമായാണ് മുത്തപ്പൻ്റെ തിരുവപ്പന കെട്ടിയാടുന്നത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന അപൂര്‍വ്വ തിരുവപ്പന കാണാന്‍ നിരവധി ഭക്തരും ക്ഷേത്രത്തിലെത്തി. അച്ഛനുള്‍പ്പെടെ ഗുരുക്കന്മാരുടെ അനുഗ്രഹത്തില്‍ നടന്ന തിരുവപ്പന കെട്ടിയാട്ടം ഭാഗ്യമായാണ് ശ്രീന്നഥ് കാണുന്നത്.
കണ്ണാടിപ്പറമ്പ് വള്ളുവൻ കടവ് മടപ്പുരയിലെ പ്രധാന കോലാധാരിയും അറിയപ്പെടുന്ന വൈദ്യരുമായ സുധീഷന്‍ പെരുവണ്ണാൻ്റെയും പരിയാരം മെഡിക്കല്‍ കോളേജ് സ്റ്റാഫ് ഷീജയുടെയും ഏകമകനാണ് ശ്രീന്നഥ്. അടുത്ത ആഴ്ച യൂ കെയില്‍ മുത്തപ്പൻ്റെ തിരുവപ്പന അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീന്നഥും പിതാവ് സുധീഷും.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
16-ാം വയസ്സിൽ മുത്തപ്പൻ്റെ തിരുവപ്പന കെട്ടിയാടി കണ്ണൂർ ചാല സ്വദേശി ശ്രീന്നഥ്
Next Article
advertisement
Ind vs Aus T20 |ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ; നാലാം ടി20യില്‍ 48 റണ്‍സ് ജയം; പരമ്പരയിൽ മുന്നിൽ
Ind vs Aus T20 |ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ; നാലാം ടി20യില്‍ 48 റണ്‍സ് ജയം; പരമ്പരയിൽ മുന്നിൽ
  • ഇന്ത്യ ഓസ്ട്രേലിയയെ 48 റൺസിന് തോൽപ്പിച്ച് പരമ്പരയിൽ 2-1ന് മുന്നിലെത്തി.

  • ശുഭ്മാൻ ഗിൽ 46 റൺസ് നേടി ടോപ് സ്കോറർ ആയി, അക്ഷർ പട്ടേൽ 11 പന്തിൽ 21 റൺസ് നേടി.

  • വാഷിങ്ടൺ സുന്ദർ 1.2 ഓവറിൽ 3 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റെടുത്തു.

View All
advertisement