തലശ്ശേരിയിലെ പൈതൃക അഹങ്കാരമായി ബഓബാബ്; ആഫ്രിക്കൻ വംശജനായ മരത്തിന് നാടിൻ്റെ സംരക്ഷണം
Last Updated:
കടല്‍കടന്നെത്തിയ ബഓബാബ് ഇന്ന് തലശ്ശേരിയുടെ സ്വത്താണ്. ഒറ്റനോട്ടത്തില്‍ കാട്ടാനയുടെ ഉടല്‍ പോലെ തോന്നുന്ന വൃക്ഷത്തിന് 2000 ലിറ്റര്‍ ജലസംഭരണ ശേഷിയുണ്ട്. പ്രശസ്ത സസ്യ ശാസ്ത്രജ്ഞ ഇ.കെ. ജാനകി അമ്മാളാണ് തലശ്ശേരിയിലെ ബഓബാബ് മരത്തെ ആദ്യം തിരിച്ചറിഞ്ഞത്.
പൈതൃക തലശ്ശേരിയില്‍ പൈതൃക അഹങ്കാരമായ ബഓബാബ് എം ജി റോഡില്‍ തലയുയര്‍ത്തി നില്‍പ്പുണ്ട്... ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലും കാണപ്പെടുന്ന ബഓബാബ് ബ്രിട്ടീഷ് കാലഘട്ടത്തിലാണ് തലശ്ശേരി മണ്ണിലെത്തിയത്. ലോകസഞ്ചാരിയായ ഡേവിഡ് ലിവിങ്സ്റ്റണ്‍ ലോകത്തെ എട്ടാമത്തെ അത്ഭുതമെന്നാണ് ബഓബാബിനെ വിശേഷിപ്പിച്ചത്. സംരക്ഷിത വൃക്ഷങ്ങളുടെ പട്ടികയിലെ ബഓബാബ് തലശ്ശേരിയുടെ പൈതൃകമരമായി സ്പീക്കര്‍ അഡ്വകേറ്റ് എ.എന്‍. ഷംസീര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
അസാധാരണമായി തടിച്ചു വീര്‍ത്ത ഈ വൃക്ഷം ഒറ്റനോട്ടത്തില്‍ കാട്ടാനയുടെ ഉടല്‍ പോലെ തോന്നും. അതിനാല്‍ ഉത്തരേന്ത്യയില്‍ ഇതിനെ 'ഹാത്തിയന്‍ കാ ജാഡ്' എന്ന പേരില്‍ അറിയപ്പെടുന്നു. കാഴ്ചയില്‍ വിരൂപമായ വൃക്ഷത്തിൻ്റെ താഴ്ഭാഗം തടിച്ചും അഗ്രം നേര്‍ത്ത് വളഞ്ഞതുമാണ്. മരത്തില്‍ 2000 ലിറ്റര്‍ ജലസംഭരണ ശേഷിയുള്ളതിനാല്‍ ജീവൻ്റെ വൃക്ഷം എന്നും അറിയപ്പെടുന്നു. ഏപ്രില്‍ മെയ് മാസത്തിലാണ് വൃക്ഷത്തില്‍ പൂവിടുക. ആയിരം മുതല്‍ 2500 വര്‍ഷത്തോളം ബഓബാബ് മരങ്ങള്‍ക്ക് പഴക്കമുണ്ട്.

advertisement
ഇന്ത്യയിലെ ബഓബാബ് വൃക്ഷത്തിന് അഞ്ഞൂറുമുതല്‍ എണ്ണൂറ് വര്‍ഷം വരെ പഴക്കമുണ്ട്. തലശ്ശേരിയിലെ ബഓബാബിനെ തിരിച്ചറിഞ്ഞത് പ്രശസ്ത സസ്യ ശാസ്ത്രജ്ഞ ഇ.കെ. ജാനകി അമ്മാളാണ്. ഏറെ നാള്‍ അവഗണനയിലായിരുന്ന ബഓബാബിനെ ഇന്ന് തലശ്ശേരി ദേശമൊന്നാകെ ചേര്‍ത്തുനിര്‍ത്തുകയാണ്. ഇതിൻ്റെ ആദ്യപടിയായിട്ടാണ് മരത്തെ പൈതൃകമരമായി പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 11, 2025 6:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തലശ്ശേരിയിലെ പൈതൃക അഹങ്കാരമായി ബഓബാബ്; ആഫ്രിക്കൻ വംശജനായ മരത്തിന് നാടിൻ്റെ സംരക്ഷണം


