ഓണത്തെ വരവേല്‍ക്കാന്‍ നീല പുതപ്പണിഞ്ഞ് മാടായിപ്പാറ: ഏഴിമലയുടെ താഴ്വരയിലെ കാക്കപ്പൂക്കള്‍

Last Updated:

ഏഴിമലയുടെ താഴ്‌വരയില്‍ കാക്കപ്പൂ വസന്തമൊരുങ്ങി. കണ്ണിന് കുളിരേകുന്ന കാക്കപ്പൂ വസന്തം വിരിഞ്ഞു നില്‍ക്കുന്നത് കാണാന്‍ മാടായിപ്പാറയിലെത്തുന്നവര്‍ അനേകം. മൂന്നാറിലെ നീല കുറിഞ്ഞിക്ക് സമാനമാണ് മാടായി പാറയിലെ കാക്കപ്പൂകള്‍.

മാടായിപ്പാറയിൽ വിരിഞ്ഞ കാക്കപ്പൂക്കൾ 
മാടായിപ്പാറയിൽ വിരിഞ്ഞ കാക്കപ്പൂക്കൾ 
മാടായി പാറയില്‍ കാക്കപ്പൂവിൻ്റെ വസന്തം വിരിഞ്ഞു. നീല വസന്തമാണ് മാടായിപ്പാറയില്‍ എത്തുന്നവരെ വരവേല്‍ക്കുന്നത്. മൂന്നാറില്‍ നീല കുറിഞ്ഞികള്‍ വിരിയുന്നതിന് സമാനമാണ് മാടായി പാറയില്‍ കാക്കപ്പൂക്കള്‍ വിരിയുന്നത്.
മഴയുടെ ആരംഭത്തില്‍ മാടായിപ്പാറ പച്ചപുതച്ചിരുന്നു. പതിയെ പച്ചയ്ക്ക് മേല്‍ പതുക്കെ നീലമൊട്ടുകള്‍ വിടര്‍ന്നു തുടങ്ങി. ഇന്ന് നീല പുതപ്പ് പുതച്ചിരിക്കുന്നു. യൂട്ട്രിക്കുലെറിയ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന പൂവ് ഇത്രയധികം പൂത്തുനില്‍ക്കുന്ന അപൂര്‍വ സ്ഥലങ്ങളിലൊന്നാണിവിടം. ഏഴിമലയുടെ താഴ്വരയിലെ നീല വസന്തം പ്രകൃതിയൊരുക്കുന്ന വിരുന്നായാണ് വിനോദ സഞ്ചാരികള്‍ കണക്കാക്കുന്നത്. പുല്ലിനോടൊപ്പമാണ് മാടായിപ്പാറയില്‍ കാക്കപ്പൂ കാണപ്പെടുന്നത്. ഏകദേശം 600 ഏക്കറോളം പരന്നു കിടക്കുന്ന പ്രദേശത്തെ നീല വസന്തത്തെ തേടി എത്തുന്ന കാഴ്ച്ചക്കാരും ഏറെ.
advertisement
ഓണക്കാലമാവുമ്പോള്‍ കുട്ടികളും വലിയവരുമെല്ലാം ഒരുമിച്ചു ഒത്തുകൂടി കാക്കപ്പൂ പറിക്കാന്‍ വരുന്ന സ്ഥലമാണ് മാടായിപ്പാറ. കൃഷ്ണ പൂവ്, തുമ്പ പൂവ്, എള്ളിന്‍ പൂവ്, പാറനീലി, തുടങ്ങി അപൂര്‍വ്വ ഇനം പൂക്കളും ഇവിടെ കാണാം. ഓണം പ്രമാണിച്ച് പൂക്കളമിടാന്‍ ഒരുപിടി കാക്കപ്പൂക്കള്‍ ഇത്തവണയും മാടായിപ്പാറയിലെ ആളുകള്‍ക്ക് ലഭിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഓണത്തെ വരവേല്‍ക്കാന്‍ നീല പുതപ്പണിഞ്ഞ് മാടായിപ്പാറ: ഏഴിമലയുടെ താഴ്വരയിലെ കാക്കപ്പൂക്കള്‍
Next Article
advertisement
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
  • പുതുക്കിപ്പണിത 5 നിലകളുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • പഴയ കെട്ടിടത്തിന്റെ തൂണുകളും ജാലകങ്ങളും ഉപയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചു.

  • 15 കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന് അംഗങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചു.

View All
advertisement