കലയും കായികവും നിറഞ്ഞ് ജില്ലയിൽ ബഡ്‌സ് ദിനം ആഘോഷമായി

Last Updated:

കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിലെ ബഡ്‌സ് സ്ഥാപനങ്ങളിൽ ബഡ്‌സ് ദിനം ആഘോഷമാക്കി. കണ്ണൂർ അസിസ്റ്റൻ്റ് കളക്ടർ എഹ്തെദ മുഫസ്സിർ ജില്ലാതല ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 32 ബഡ്‌സ് സ്ഥാപനങ്ങളിലായി 320 കുട്ടികൾ പഠിക്കുന്നുണ്ട്.

കണ്ണൂർ അസിസ്റ്റന്റ്  കളക്ടർ ബഡ്‌സ് ജില്ലാതല ഉദ്ഘാടനം ചെയ്യുന്നു 
കണ്ണൂർ അസിസ്റ്റന്റ് കളക്ടർ ബഡ്‌സ് ജില്ലാതല ഉദ്ഘാടനം ചെയ്യുന്നു 
ജില്ലയിലെ ബഡ്‌സ്/ബി ആർ സി സ്ഥാപനങ്ങളിൽ ബഡ്‌സ് ദിനം ആഘോഷമാക്കി. കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും, കലാ, കായിക, സ്വയം തൊഴിൽ പരിശീലനവും നൽകി സമൂഹത്തിൻ്റെ ഭാഗമായി വളർത്തിക്കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെയാണ് ബഡ്‌സ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
ജില്ലയിലെ 32 ബഡ്‌സ് സ്ഥാപനങ്ങളിലും വേറിട്ട രീതിയിൽ ദിനാചാരണം സംഘടിപ്പിച്ചു. പരിപാടികളുടെ ജില്ലാ തല ഉത്ഘാടനം കതിരൂർ ബഡ്‌സ് സ്കൂളിൽ വച്ച് കണ്ണൂർ അസിസ്റ്റൻ്റ് കളക്ടർ എഹ്തെദ മുഫസ്സിർ നിർവഹിച്ചു. കതിരൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് പി പി സനിൽ അധ്യക്ഷനും കണ്ണൂർ ജില്ലാ കുടുംബശ്രീ കോർഡിനേറ്റർ എം വി ജയൻ മുഖ്യാതിഥിയുമായി. കതിരൂർ ബഡ്‌സ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വർണ ശഭളമായ ഉത്ഘാടന പരിപാടിയോട് അനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
advertisement
സ്കൂളിലെ 20 കുട്ടികൾ ആണ് വ്യത്യസ്ത പരിപാടികളുമായി അരങ്ങിൽ വിസ്മയം തീർത്തത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് ജില്ലയിലെ 32 ബഡ്‌സ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. സ്വയം തൊഴിൽ പരിശീലനം, കാർഷിക പരിശീലനം, കമ്പ്യൂട്ടർ പരിശീലനം, തുടങ്ങിയവ പഠനത്തോടൊപ്പം നടത്തിവരുന്നു. കൂടാതെ ദേശീയ തലത്തിൽ തന്നെ വിദ്യാർത്ഥികളുടെ കലാ കായിക മേഖലകളിലെ കഴിവുകൾ അടയാളപ്പെടുത്തുന്നതിനായി ബഡ്സ് കായിക മേളകളും കലാ മേളകളും നടത്തി വരുന്നു. നിലവിൽ ജില്ലയിൽ ബഡ്‌സ് സ്കൂളിൻ്റെ നേതൃത്വത്തിൽ 25 സംരംഭങ്ങൾ പ്രവർത്തിക്കുന്നു. 320 കുട്ടികൾ ആണ് വിവിധ ബഡ്‌സ് സ്കൂളുകളിൽ ആയി പഠിക്കുന്നത്.
advertisement
കതിരൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റ് പി സനില, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഭാസ്കരൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ സാവിത്രി, കെ ഷാജി, പി കെ മഞ്ജുള, ഇ സംഗീത, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റൻ്റ് കോർഡിനേറ്റർ കെ വിജിത്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി വിനേഷ്, ബ്ലോക്ക്‌ കോർഡിനേറ്റർ സിജിന എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കലയും കായികവും നിറഞ്ഞ് ജില്ലയിൽ ബഡ്‌സ് ദിനം ആഘോഷമായി
Next Article
advertisement
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
  • പുതുക്കിപ്പണിത 5 നിലകളുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • പഴയ കെട്ടിടത്തിന്റെ തൂണുകളും ജാലകങ്ങളും ഉപയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചു.

  • 15 കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന് അംഗങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചു.

View All
advertisement