ജലജന്യരോഗ പ്രതിരോധത്തിന് തലശ്ശേരിയും സജ്ജം; കിണറുകളിലെ ക്ലോറിനേഷന് തുടക്കം
Last Updated:
ജലമാണ് ജീവന്‍ ക്യാമ്പയിന് തുടക്കം. മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യുന്ന ആദ്യഘട്ട നടപടിക്കാണ് തുടക്കമായത്. സെപ്തംബര്‍ 8 മുതല്‍ 30 വരെ സ്‌കൂളുകള്‍ വഴി ബോധവത്ക്കരണം.
അമീബിക് മസ്തിഷ്‌കജ്വരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കിണറുകളിലെ ക്ലോറിനേഷന് തുടക്കമായി. സുരക്ഷിത ജല ലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് നടത്തുന്ന ജലമാണ് ജീവന്‍ ജനകീയ തീവ്ര കര്‍മപരിപാടിയുടെ ഭാഗമായാണ് കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്ന ആദ്യഘട്ട പ്രവര്‍ത്തനത്തിന് തലശ്ശേരിയിലും തുടക്കമായത്.
തലശ്ശേരി മുനിസിപ്പല്‍ തല ഉദ്ഘാടനം കോടിയേരി പബ്ലിക് ഹെല്‍ത്ത് സെൻ്ററില്‍ വച്ച് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. എം. ജെമുനാറാണി ടീച്ചര്‍ നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ധന്യ ജലജന്യ രോഗങ്ങളെകുറിച്ച് സംസാരിച്ചു. ശുചിത്വമിഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെ ദൗത്യത്തില്‍ പങ്കാളികളായി. പ്രജോഷ് ചടങ്ങിന് നന്ദി പറഞ്ഞു.
മലിനമായ കുളങ്ങള്‍ക്കും പുഴകള്‍ക്കും പുറമെ കിണറുകളിലും വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കുകളിലും അമീബയുടെ സാന്നിധ്യമുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് ഹരിത കേരളം മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ക്യാമ്പ് തുടങ്ങിയത്. ജില്ലയില്‍ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യാൻ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും വാട്ടര്‍ ടാങ്കുകള്‍ വൃത്തിയാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
advertisement
ക്യാമ്പയിൻ്റെ ഭാഗമായി സെപ്തംബര്‍ 8 മുതല്‍ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ വഴി ബോധവത്ക്കരണം നടത്താനുള്ള തയ്യാറെടുപ്പും ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
September 05, 2025 5:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ജലജന്യരോഗ പ്രതിരോധത്തിന് തലശ്ശേരിയും സജ്ജം; കിണറുകളിലെ ക്ലോറിനേഷന് തുടക്കം