ഇവിടെയുണ്ട് പുഴുക്കളിലെ ചുള്ളൻ, കറക്കം കൂളിങ് ഗ്ലാസ് അണിഞ്ഞ്... കൗതുക ചിത്രം പകർത്തി കണ്ണൂർ സ്വദേശി ഷാഫി
Last Updated:
ലാര്‍വയില്‍ നിന്ന് രൂപവും നിറവും മാറുന്ന ചിത്രശലഭത്തിലേക്കുള്ള വഴി, കൂളിങ് ഗ്ലാസ് അണിഞ്ഞ പുഴു. ആരും നോക്കിനില്‍ക്കുന്ന കൗതുക കാഴ്ചയായി പച്ച പട്ടാളക്കാരന്‍.
ഉളിയില്‍ സ്വദേശി ഷാഫി മണലിന് മൊബൈല്‍ ഫോണില്‍ യാദൃശ്ചികമായി പതിഞ്ഞ ഒരു ചിത്രം. കണ്ടാല്‍ കൗതുകമുണര്‍ത്തുന്ന ചിത്രം വീണ്ടും വീണ്ടും കണ്ടാലും കൗതുകത്തിന് മാറ്റമുണ്ടാകില്ല എന്നത് സത്യം. ഒറ്റ നോട്ടത്തില്‍ കൂളിംങ് ഗ്ലാസ് ധരിച്ച് നില്‍ക്കുന്ന ഈ താരം ഒരു പുഴുവാണ്. അതേ പട്ടാളപ്പച്ച അഥവാ ഒലിയാന്‍ഡര്‍ ഹോക്ക് മോത്ത് എന്ന പേരിലറിയപ്പെടുന്ന നിശാശലഭത്തിൻ്റെ ലാര്‍വയാണിത്.
അരളിയില്‍ കൂടുതലായി കണ്ടു വരുന്ന ഈ പുഴുവിന് കടും പച്ച, ഒലിവ് എന്നീ നിറങ്ങള്‍ ഇട കലര്‍ന്നിരിക്കുന്നു. കൂളിംങ് ഗ്ലാസ് ധരിച്ച പോലെ തല, ഉടലിലെ അഗ്രഭാഗത്ത് കൊമ്പ് എന്നീ സവിശേഷതയുള്ള പുഴുവിന് വിഷ സസ്യമായ അരളിയിലെ വിഷം പ്രതിരോധിക്കാന്‍ സാധ്യമാണ്.

വിവിധ ഘട്ടങ്ങളിലൂടെ ശലഭമായി രൂപാന്തരപ്പെടുന്ന ഈ പുഴു, പ്യൂപ്പയാവുന്ന സമയത്തിന് തൊട്ടുമുന്‍പ് തവിട്ട് നിറത്തിലേക്ക് മാറും. പിന്നീട് ശലഭമായി രൂപാന്തരപ്പെടുമ്പോള്‍ പട്ടാള യൂണിഫോമിന് സാദൃശ്യമേകുന്ന പച്ചയും തവിട്ടും ഇടകലര്‍ന്ന നിറത്തിലേക്ക് മാറും. ചിറക് വിടര്‍ത്തി പറക്കാന്‍ ഒരുങ്ങുന്ന പൂമ്പാറ്റ ത്രികോണ രൂപത്തിലേക്ക് മാറുന്നതും കാണാം. ഏതായാലും പുഴു കൂളിംങ് ഗ്ലാസ് ഇട്ടു നില്‍ക്കുന്ന കൗതുകമാണ് ചിത്രം പങ്കുവയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
August 29, 2025 4:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഇവിടെയുണ്ട് പുഴുക്കളിലെ ചുള്ളൻ, കറക്കം കൂളിങ് ഗ്ലാസ് അണിഞ്ഞ്... കൗതുക ചിത്രം പകർത്തി കണ്ണൂർ സ്വദേശി ഷാഫി