സ്‌പെഷ്യല്‍ ഗസ്റ്റിനെ നെഞ്ചോട് ചേര്‍ത്ത് വീട്ടുകാര്‍, താരമായി മൂങ്ങ

Last Updated:

നാട്ടിലെ താരമിന്ന് മൂങ്ങ സാറാണ്... ടീവി കാണും മടിയിലിരിക്കും... മാര്‍ക്ക് പ്രവര്‍ത്തകൻ സന്ദീപിൻ്റെ വീട്ടിലാണ് മൂങ്ങയുടെ താമസം.

സീരിയൽ കണ്ട് മൂങ്ങ 
സീരിയൽ കണ്ട് മൂങ്ങ 
പൂച്ചയെയും നായയെയും മടിയിലിരുത്തുന്നതും കൊഞ്ചിക്കുന്നതും ആശ്ചര്യമല്ലെങ്കിലും ഇവിടെ ചക്കരക്കലില്‍ കണയന്നൂരിലെ ഒരു വീട്ടില്‍ ലാളന മൂങ്ങയോടാണ്... ടീവിയില്‍ സീരിയല്‍ കാണുമ്പോള്‍ വീട്ടിലുള്ളവര്‍ക്ക് കൂട്ടാകും. ടീവി ഓഫായാല്‍ ശബ്ദമുണ്ടാക്കി നീരസം കാണിക്കും. വന്യജീവി സംരക്ഷണ സംഘടനയായ മാര്‍ക്കിലെ പ്രവര്‍ത്തകൻ സന്ദീപിന് കഴിഞ്ഞ ഏപ്രില്‍ 16 നാണ് മൂങ്ങ കുഞ്ഞിനെ കൈയില്‍ കിട്ടിയത്.
അന്ന് പള്ളപ്പൊയിലില്‍ കാറ്റില്‍ പൊട്ടിവീണ തെങ്ങിൻ്റെ അകത്ത് രണ്ട് മൂങ്ങ കുഞ്ഞുങ്ങള്‍ അകപ്പെട്ടു. അതിലൊന്നിൻ്റെ ജീവന്‍ നഷ്ടമായി. മറ്റൊന്നിനെ വനം വകുപ്പിൻ്റെ അറിവോടെ സന്ദീപ് വീട്ടിലേക്ക് കൊണ്ടു വന്നു. അന്ന്‌തൊട്ട് കുഞ്ഞ് മൂങ്ങ സന്ദീപിൻ്റെ വീട്ടിലെ അംഗമായി. ഇന്ന് സന്ദീപിൻ്റെ പിതാവ് മോഹനനും മാതാവ് നന്ദിനിക്കും തൻ്റെ കുഞ്ഞിനെ പോലെയാണ് ഈ മൂങ്ങ.
ചെറിയ ചിക്കന്‍ കഷ്ണങ്ങള്‍ ആണ് മൂങ്ങയ്ക്ക് ആഹാരം. പതിയെ തൂവലും ചിറകും മുളച്ചതും കണ്ണ് തുറന്നതും കുഞ്ഞൻ്റെ പതിയെയുള്ള വളര്‍ച്ചയും വീട്ടിലുള്ള എല്ലാവരും ആസ്വദിച്ചു. ഇന്ന് സ്വാഭാവിക വേട്ടയാടലിലും മൂങ്ങ കുഞ്ഞന്‍ മിടുക്കനാണ്. രാത്രി എല്ലാവരും ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ഇദ്ദേഹം ഇര പിടിക്കാന്‍ പുറത്തേക്കിറങ്ങും. രാവിലെ വീട്ടുകാര്‍ ഉണരുമ്പോഴേക്കും തിരിച്ചെത്തും. വീട്ടിലെ ആളുകള്‍ എഴുന്നേറ്റ് വാതില്‍ തുറക്കും വരെ മൂങ്ങ പുറത്തിരിക്കും. വാത്സല്യത്തോടെ വീട്ടുകാര്‍ കൈ നീട്ടുമ്പോള്‍ മടിയിലും കൈയിലും ചുമലിലും പറന്നുവന്നിരിക്കും. ഒരു കുഞ്ഞിനെ ലാളിക്കുന്ന പോലെയാണ് സന്ദീപും വീട്ടുകാരും ഈ മൂങ്ങയെ സ്‌നേഹിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സ്‌പെഷ്യല്‍ ഗസ്റ്റിനെ നെഞ്ചോട് ചേര്‍ത്ത് വീട്ടുകാര്‍, താരമായി മൂങ്ങ
Next Article
advertisement
പാകിസ്ഥാനും ഇന്തോനേഷ്യയും ഉൾപ്പെടെ 8 മുസ്ലിം രാജ്യങ്ങൾ ട്രംപിന്റെ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു
പാകിസ്ഥാനും ഇന്തോനേഷ്യയും ഉൾപ്പെടെ 8 മുസ്ലിം രാജ്യങ്ങൾ ട്രംപിന്റെ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു
  • പാകിസ്ഥാനും ഇന്തോനേഷ്യയും ഉൾപ്പെടെ 8 മുസ്ലിം രാജ്യങ്ങൾ ട്രംപിന്റെ സമാധാന പദ്ധതിക്ക് പിന്തുണ നൽകി.

  • ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെ മുസ്ലിം രാജ്യങ്ങൾ സ്വാഗതം ചെയ്തു.

  • ഹമാസ് പദ്ധതി അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ നാശം ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

View All
advertisement