മേൽക്കൂരയോടു കൂടിയ പുതിയ നടപ്പാത: സ്മാർട്ടായി തലശ്ശേരി റെയിൽവേ സ്റ്റേഷൻ
Last Updated:
വെയിലും മഴയും ഏല്‍ക്കാതെ യാത്രക്കാര്‍ക്ക് യാത്ര തുടരാം. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ മേല്‍കൂരയോട് കൂടിയ നടപ്പാത സജ്ജം. തിരക്കിനും ഗതാഗത കുരുക്കിനും അറുതിയായി.
റെയില്‍വേ സ്റ്റേഷനുകളിലാകെ വികസനം അലയടിക്കുകയാണ്. ഇതിൻ്റെ മുന്നേറ്റം തലശ്ശേരി റെയില്‍വേസ്റ്റേഷനിലും കാണാം. റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്നവര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ ഓട്ടോറിക്ഷകളിലും ടാക്‌സികളിലും കയറാനുള്ള നടപ്പാത മേല്‍കൂരയോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇതോടെ ട്രെയിന്‍ എത്തിയാല്‍ സ്റ്റേഷന്‍ യാഡില്‍ വാഹനങ്ങളുടെ തിരക്കും വലിയ ഗതാഗതക്കുരുക്കം അവസാനിച്ചു. നവീകരണം പൂര്‍ത്തിയായ ഒന്നാം പ്ലാറ്റ്‌ഫോമിന് പിന്നില്‍ മേല്‍കൂരയോടെ നിര്‍മ്മിച്ച നടപ്പാതയില്‍ വരിനിന്ന് ഓട്ടോറിക്ഷകളിലും ടാക്‌സിയിലും കയറാനാകും. ശാന്തമായി യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് യാതൊരു തടസ്സവുമില്ലാതെ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി വാഹനത്തില്‍ കയറാനുള്ള സൗകര്യമാണ് ഒരുക്കിയത്.
നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചപ്പോള്‍ ഓട്ടോ തൊഴിലാളികളുടെ ഉള്‍പ്പെടെ എതിര്‍പ്പ് അറിയിച്ചിരുന്നെങ്കിലും ആര്‍പിഎഫും ട്രാഫിക് പോലീസും ചേര്‍ന്ന് തൊഴിലാളികളുമായി ചര്‍ച്ച നടത്തി. പിന്നീടാണ് ഈ കാണുന്ന സൗകര്യം യാത്രക്കാര്‍ക്ക് പ്രയോജനപ്പെട്ടത്. പ്ലാറ്റ്‌ഫോമിലും ശുചീകരണ മുറികളിലും എന്നിങ്ങനെ തലശ്ശേരി റെയില്‍വേ സ്റ്റേഷൻ്റെ മുഖഛായ മാറ്റാന്‍ നവീകരണ പ്രവര്‍ത്തി പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
August 06, 2025 4:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മേൽക്കൂരയോടു കൂടിയ പുതിയ നടപ്പാത: സ്മാർട്ടായി തലശ്ശേരി റെയിൽവേ സ്റ്റേഷൻ