ഔഷധഗുണമുള്ളതും അപൂർവവുമായ 173 ഇനം കൂണുകളുടെ വൈവിധ്യവുമായി ആറളം-കൊട്ടിയൂർ വന്യജീവിസങ്കേതങ്ങൾ
Last Updated:
വൈവിദ്ധ്യത്താല്‍ സമ്പന്നമായ ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ വ്യത്യസ്ത തരം കൂണുകള്‍. കണ്ടെത്തിയത് 173 ഇനം കൂണ്‍ സ്പീഷീസുകള്‍. ആറളത്ത് കൂണുകളുടെ സര്‍വ്വേ നടത്തുന്നത് ആദ്യമായി.
കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ വന്യജീവി സങ്കേതമായ ആറളം വന്യജീവി സങ്കേതവും ജില്ലയിലെ രണ്ടാമത്തെ വന്യജീവി സങ്കേതമായ കൊട്ടിയൂര്‍ വന്യജീവി സങ്കേതവും കൂണുകളുടെ വലിയ ആവാസകേന്ദ്രമായി മാറുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. ആഗസ്റ്റ് 9 മുതല്‍ പത്ത് വരെ വനംവകുപ്പ് ആറളം വൈല്‍ഡ്‌ലൈഫ് ഡിവിഷനും മഷ്‌റൂംസ് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റിയും സംയുക്തമായി രണ്ട് വന്യജീവിസങ്കേതങ്ങളിലായി നടത്തിയ സര്‍വേയിലാണ് കൂണുകളുടെ വൈവിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടത്.
ആറളം വൈല്‍ഡ്‌ലൈഫ് ഡിവിഷനില്‍ ആദ്യമായാണ് കൂണുകള്‍ക്കായി സര്‍വ്വേ നടത്തിയത്. പരിപ്പുതോട്, വളയംചാല്‍, മീന്‍മുട്ടി, നരിക്കടവ് എന്നീ ആറളം വന്യജീവിസങ്കേതത്തിലും കൊട്ടിയൂര്‍ വന്യജീവി സ്‌ങ്കേതത്തിലെ ആറ് ക്യാമ്പുകളിലുമാണ് വ്യത്യസ്ത കൂണുകളെ കണ്ടെത്തിയത്. ഗീസ് ട്രം, ഒഫ് യോകോര്‍ഡിസെപ്‌സ്, ട്രമെറ്റെസ് സാങ് ഗുനിയ, ഹൈഗ്രോ സൈബ്മിനി യാറ്റ്, കുക്കിന, ഓറിക്കുലോരിയ ഡെലിഗേറ്റ്, ഫിലോ ബോലെറ്റസ് മണി പുലാരിസ് ഉള്‍പ്പെടെ 173 ഇനം കൂണ്‍ സ്പീഷീസുകള്‍ ഇവിടെയുണ്ട്.

advertisement
ഏറെ ഔഷധഗുണമുള്ളതും ഭക്ഷ്യയോഗ്യമായതും വിഷമുള്ളതുമായ കൂണുകള്‍ ഇതില്‍പെടും. കൂടാതെ ബ്ലാക്ക് വെല്‍ മൈനസ് എന്ന അപൂര്‍വ്വയിനം ഫംഗസും കണ്ടെത്തിയവയില്‍ പെടുന്നു. പ്രത്യേക ആകൃതി, വലുപ്പം, ഗന്ധം എന്നിങ്ങനെ പലതരം വ്യത്യാസമുള്ള കൂണുകളില്‍ മാലിന്യങ്ങള്‍ വിഘടിപ്പിക്കല്‍, പോഷക സൈക്ലിംഗ് തുടങ്ങി ആവാസ വ്യവസ്ഥയില്‍ മികച്ച പങ്കുവഹിക്കുന്നു.
ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. രതീശൻ്റെ മേല്‍നോട്ടത്തില്‍ ആറളം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യ രാഘവന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.ആര്‍. ഷാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 23 പേരും ആറളം റെയ്ഞ്ചിലെ ഫീല്‍ഡ് ജീവനക്കാരും ചേര്‍ന്നാണ് സര്‍വ്വേയില്‍ പങ്കുചേര്‍ന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
August 14, 2025 3:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഔഷധഗുണമുള്ളതും അപൂർവവുമായ 173 ഇനം കൂണുകളുടെ വൈവിധ്യവുമായി ആറളം-കൊട്ടിയൂർ വന്യജീവിസങ്കേതങ്ങൾ