മഞ്ഞളിൽ വിസ്മയം തീർത്ത് ഷിംജിത്; ഒന്നര ലക്ഷത്തിൻ്റെ വാടാർ മുതൽ 32 ഇനം കരിമഞ്ഞൾ വരെ
Last Updated:
130 ലധികം ഇനം മഞ്ഞളുകളുടെ ശേഖരം... വില ഒന്നര ലക്ഷത്തിന് മുകളില്‍. 30 വര്‍ഷത്തിലേറെയുള്ള കര്‍ഷക ജീവിതം. തേടിയെത്തിയത് ദേശീയ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍.
മഞ്ഞളിൻ്റെ വൈവിധ്യങ്ങളാല്‍ വിസ്മയിപ്പിക്കുകയാണ് ജൈവ കര്‍ഷകന്‍ ഷിംജിത്ത്. കിലോയ്ക്ക് ഒന്നര ലക്ഷമുള്ള വാടാര്‍ മഞ്ഞള്‍, ഒരു ലക്ഷത്തിൻ്റെ ബ്‌ളൂ പ്രിൻ്റ് മഞ്ഞള്‍, നാടന്‍ മഞ്ഞള്‍ എന്നിങ്ങനെ 130 ലധികം ഇനം മഞ്ഞളുകളാണ് തില്ലങ്കേരി ജൈവകം വീട്ടില്‍ ഷിംജിത്തിൻ്റെ പറമ്പിലുള്ളത്.

ജൈവകം വീട്ടിലെത്തുന്നവര്‍ക്ക് വിവിധയിനം മഞ്ഞള്‍ പ്രദര്‍ശിപ്പിച്ച് വിസ്മയിപ്പിക്കുകയാണ് ഷിംജിത്ത്. നാഗമഞ്ഞള്‍, പച്ച മഞ്ഞള്‍, നീല മഞ്ഞള്‍, ചുവപ്പ് മഞ്ഞള്‍ എന്നിവയ്‌ക്കൊപ്പം വെള്ള, മഞ്ഞ, ചുവപ്പ് നിറത്തിലുള്ള നാലിനം കസ്തൂരി മഞ്ഞളും 32 ഇനം കരിമഞ്ഞളും, ഒപ്പം 260 ഇനം നെല്ല് വിത്തിനവും ഇദ്ദേഹത്തിൻ്റെ പക്കലുണ്ട്.
30 വര്‍ഷത്തിലേറെയായി കൃഷിയെ പരിപാലിച്ച് ജീവിക്കുകയാണ് ഷിംജിത്ത്. മികച്ച വിത്ത് സംരക്ഷകനുള്ള ജൈവവൈവിധ്യ ബോര്‍ഡിൻ്റെ ദേശീയ സംസ്ഥാന പുരസ്‌ക്കാരങ്ങളള്‍, അക്ഷയ ശ്രീ ജൈവകര്‍ഷക പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 26, 2026 3:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മഞ്ഞളിൽ വിസ്മയം തീർത്ത് ഷിംജിത്; ഒന്നര ലക്ഷത്തിൻ്റെ വാടാർ മുതൽ 32 ഇനം കരിമഞ്ഞൾ വരെ









