പതിവ് തെറ്റിക്കാതെ ദ്രുപദ്; ഓട്ടൻതുള്ളലിൽ വീണ്ടും കിരീടമണിഞ്ഞ് കൂത്തുപറമ്പിൻ്റെ അഭിമാനം
Last Updated:
കലോത്സവ വേദി നാലാം തവണയും കീഴടക്കി ദ്രുപദ്. 11 വര്‍ഷമായി തുള്ളലും ഒപ്പം കഥകളിയും അഭ്യസിക്കുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണയും പതിവ് തെറ്റിക്കാതെ ദ്രുപദ് വേദി കീഴടക്കി. ഓട്ടന്‍തുള്ളലില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും ഇക്കുറിയും ദ്രുപദിന് സ്വന്തമായി. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് കൂത്തുപറമ്പ് സ്വദേശി എസ്. ദ്രുപദ് എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കുന്നത്.
കലാമണ്ഡലം മഹേന്ദ്രൻ്റെ ശിക്ഷണത്തില്‍ 11 വര്‍ഷമായി തുള്ളലും ഒപ്പം കഥകളിയും പഠിക്കുന്ന ദ്രുപദ്, നാലാം ക്ലാസ് മുതലാണ് ഓട്ടന്‍തുള്ളല്‍ അഭ്യസിക്കാന്‍ തുടങ്ങിയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ശാസ്ത്രനാടകത്തില്‍ മികച്ച നടനായി. ചെണ്ട, തബല, കേരള നടനം എന്നിവയിലും അഭ്യസിക്കുന്നുണ്ട്.
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളില്‍ ഓട്ടന്‍ തുള്ളല്‍, തുള്ളല്‍ ത്രയം എന്നിവ ഗുരുവിൻ്റെ കൂടെ ദ്രുപദ് അവതരിപ്പിച്ചു വരുന്നു. ഫോട്ടോഗ്രാഫര്‍ സജീഷ് തൃക്കണ്ണാപുരത്തിൻ്റെയും ഒ. വിദ്യയുടെയും മകനാണ്. ദ്രുപദിൻ്റെ സഹോദന്‍ ദര്‍ശിതും ഓട്ടന്‍ തുള്ളല്‍ അഭ്യസിച്ചുവരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 19, 2026 3:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പതിവ് തെറ്റിക്കാതെ ദ്രുപദ്; ഓട്ടൻതുള്ളലിൽ വീണ്ടും കിരീടമണിഞ്ഞ് കൂത്തുപറമ്പിൻ്റെ അഭിമാനം







