മുടിയഴിച്ച് മുത്തപ്പൻ മലയിറങ്ങി; കുന്നത്തൂർ പാടിയിലെ തിരുവപ്പന ഉത്സവത്തിന് സമാപനം

Last Updated:

മുത്തപ്പൻ്റെ ആരൂഢസ്ഥാനത്തെ തിരുവപ്പന ഉത്സവം കൊടിയിറങ്ങി. ഒരു മാസം നീണ്ട ഉത്സവത്തില്‍ മുത്തപ്പൻ്റെ നാല് രൂപങ്ങള്‍ കെട്ടിയാടി.

കുന്നത്തൂർ പാടിയിലെ തിരുവപ്പന ഭണ്ഡാരം  തിരികെ കൊണ്ടുപോകുന്നു<br>
കുന്നത്തൂർ പാടിയിലെ തിരുവപ്പന ഭണ്ഡാരം  തിരികെ കൊണ്ടുപോകുന്നു<br>
ക്ഷേത്രമില്ല ക്ഷേത്രത്തില്‍ ഒരുമാസം നീണ്ടുനിന്ന തിരുവപ്പന ഉത്സവം സമാപിച്ചു. മുത്തപ്പൻ്റെ ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നിവ കാണിക്കുന്ന പുതിയ മുത്തപ്പന്‍, പുറംകാല മുത്തപ്പന്‍, നാടുവാഴീശന്‍ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടി. തിരുവപ്പനഭണ്ഡാരം പൂട്ടി താക്കോല്‍ കരക്കാട്ടിടം വാണവരായ എസ്.കെ. കുഞ്ഞിരാമന്‍ നായനാരെ ഏല്‍പ്പിച്ചു.
ശുദ്ധികര്‍മത്തിനുശേഷം വാണവരുടെ അനുവാദം വാങ്ങി മുടിയഴിച്ചു. മൂലംപെറ്റ ഭഗവതിയും കെട്ടിയാടി. തുടര്‍ന്ന് ഭക്തജനങ്ങളും വാണവരും പാടിയില്‍ നിന്ന് ഇറങ്ങി. അഞ്ഞൂറ്റാനും അടിയന്തിരക്കാരും മാത്രമുള്ള കളിക്കപ്പാട്ടും പ്രദക്ഷിണവും നിഗൂഢപൂജകളും നടത്തി.
പുലര്‍ച്ചെ അഞ്ഞൂറ്റാന്‍ ഉള്‍പ്പെടെയുള്ളവര്‍ മലയിറങ്ങി. തുടര്‍ന്ന് മുത്തപ്പനെ മലകയറ്റല്‍ ചടങ്ങും നടത്തി. ഞായറാഴ്ച ചന്തന്‍ നടത്തുന്ന കരിയടിക്കയോടെ ഈ വര്‍ഷത്തെ തിരുവപ്പന ഉത്സവ ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഇനി അടുത്ത ഉത്സവകാലത്ത് മാത്രമേ കുന്നത്തൂര്‍ വനാന്തരത്തിലേക്ക് ആളുകള്‍ക്ക് പ്രവേശനമുള്ളു. കഴിഞ്ഞ രണ്ടുദിവസത്തെ കനത്ത മഴക്കിടയിലും മുത്തപ്പൻ്റെ ആരൂഢസ്ഥാനത്ത് വന്‍ ഭക്തജന തിരക്കായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മുടിയഴിച്ച് മുത്തപ്പൻ മലയിറങ്ങി; കുന്നത്തൂർ പാടിയിലെ തിരുവപ്പന ഉത്സവത്തിന് സമാപനം
Next Article
advertisement
'ഹൈന്ദവർ കൂടുതലുള്ളിടത്ത് മാർക്സിസ്റ്റ് പാർട്ടി മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടോ?' മുസ്ലിം ലീഗ്
'ഹൈന്ദവർ കൂടുതലുള്ളിടത്ത് മാർക്സിസ്റ്റ് പാർട്ടി മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടോ?' മുസ്ലിം ലീഗ്
  • മാർക്സിസ്റ്റ് പാർട്ടി ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളെ പ്രോത്സാഹിപ്പിച്ചുവെന്ന് ലീഗ് ആരോപിച്ചു

  • തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് സിപിഎം ആണെന്നും, പത്തനംതിട്ടയിൽ ലീഗ് വിജയിച്ചതെന്നും പറഞ്ഞു

  • മാർക്സിസ്റ്റ് പാർട്ടി ഹൈന്ദവർ കൂടുതലുള്ളിടത്ത് മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടോ എന്നും ചോദിച്ചു

View All
advertisement