പയ്യന്നൂരിൻ്റെ നെയ്ത്ത് പെരുമ – ചാലിയ തെരുവിൻ്റെ പാരമ്പര്യ കഥ
Last Updated:
നെയ്ത്ത് ഗ്രാമത്തിൻ്റെ പെരുമ ഉയര്‍ത്തിയ പയ്യന്നൂര്‍. നെയ്ത്ത് പിറവിക്ക് പറയാനുള്ളത് സ്വാതന്ത്ര്യത്തിന് മുന്‍പേയുള്ള കഥ. കുലതൊഴില്‍ ഉപജീവനമാക്കിയ ചാലിയ സമുദായത്തിൻ്റെ ജീവിതം.
നെയ്ത്ത് പെരുമയുടെ താളം അലയടിക്കുന്ന പയ്യന്നൂര്‍ ഗ്രാമം. ഒരു നാടൊന്നാകെ നെയ്ത്ത് കുലത്തൊഴിലായി ഉപജീവനം നടത്തിയ ചാലിയ സമുദായത്തിൻ്റെ ശേഷിപ്പിക്കുള്‍ ഇന്നും ഇവിടുണ്ട്. നൂല് ചുറ്റി, നൂലില്‍ കഞ്ഞി പശ തേച്ച് കഴുകി എടുത്ത് വെയിലില്‍ വെച്ച് ഉണക്കി പാവുചുറ്റി നെയ്‌തെടുക്കുന്ന സ്വപ്‌ന വസ്ത്രങ്ങള്‍. കൈതറി എന്നാല്‍ എന്നും വസ്ത്ര വ്യാപാരത്തില്‍ മുന്നില്‍ തന്നെ. ഒരു സമുദായത്തില്‍ നിന്നും ഉടലെടുത്ത നെയ്ത് ഗ്രാമത്തിന് പറയാന്‍ ഒരു കഥയുണ്ട്.
കൈത്തറിയുടെ പെരുമ വാനോളം ഉയര്‍ത്തിയ പയ്യന്നൂര്‍ നെയ്ത്ത് ഗ്രാമത്തിൻ്റെ കഥ, ആരംഭിച്ചത് സ്വാതന്ത്ര്യ സമര കാലത്താണ്. പട്ടിണി മാത്രമായിരുന്ന കാലത്ത് പയ്യന്നൂര്‍ തെരു അഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്ര പരിസരത്തെ ചാലിയ സമുദായത്തിലെ ആളുകള്‍ നെയ്ത്തിനെ ആശ്രയിച്ചു തുടങ്ങിയത് പിന്നീടങ്ങോട്ട് ഗ്രാമത്തിലെ 52 ഓളം കുടുംബങ്ങള്‍ നെയ്ത്ത് ഉപജീവന മാര്‍ഗമായി.

കൈത്തറി വസ്ത്രങ്ങളോടുള്ള ആളുകളുടെ പ്രിയം വസ്ത്രവ്യാപാരത്തെ വളര്‍ത്തി. കണ്ണൂരെന്നാല്‍ കൈത്തറിയുടെ നാടായി. വ്യവാസായങ്ങളും കയറ്റുമതിയുമായതോടെ പരസ്പര സഹായ കൈത്തറി സഹകരണ സംഘം എന്ന പേരില്‍ ഒരു സംഘം തന്നെ രൂപീകരിക്കപ്പെട്ടു. പിന്നീട് സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘത്തിന് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങിയതോടെ പയ്യന്നൂരില്‍ തന്നെ ഓഫീസ് പ്രവര്‍ത്തനവും ആരംഭിച്ചു.
advertisement
വീട്ടില്‍ ഒരാള്‍ക്ക് നെയ്ത് തൊഴിലുണ്ടെങ്കില്‍ വീട്ടിലെ എല്ലാവരും ആ ജോലിയില്‍ തന്നെ ഏര്‍പ്പെട്ടു, പിന്നീടങ്ങോട്ട് നെയ്ത്ത് തൊഴിലിൻ്റെ നാളുകളായി. കാലം മാറി, നൂല്‍ നൂല്‍പ്പും നെല്ലി ചുറ്റലും ധാരാളമല്ലെങ്കിലും ഇന്നും ഇവിടെ നിലനില്‍ക്കുന്നു. ചാലിയക്കാരുടെ കുലതൊഴിലില്‍ നിന്നും ആളുകള്‍ മാറി, സര്‍ക്കാര്‍ സഹായത്തോടെ ഇന്ന് പതിയെ മുന്നോട്ട് പോകുന്ന നെയ്ത് വ്യവസായം ഒരു കാലത്തിൻ്റെ ഒരു സമുദായത്തിൻ്റെ അടയാളമായി ഇവിടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
August 14, 2025 1:34 PM IST