കൃഷി വൈവിധ്യവത്കരണത്തിലേക്ക് ആറളം; അത്യുൽപാദന ശേഷിയുള്ള ഇനങ്ങളുമായി 'പെപ്പർ ഗാർഡൻ' ഒരുങ്ങുന്നു

Last Updated:

മൂന്ന് ഏക്കര്‍ സ്ഥലത്താണ് പെപ്പര്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കുക. മാതൃതോട്ടമാക്കി മാറ്റി, കര്‍ഷകര്‍ക്കും തൈകള്‍ നല്‍കുന്നതാണ് ലക്ഷ്യം.

പട്ടികവര്‍ഗ വികസന ഡയറക്ടര്‍ മിഥുന്‍ പ്രേമരാജ് പെപ്പർ ഗാർഡൻ ഉദ്ഘാടനം ചെയ്തു
പട്ടികവര്‍ഗ വികസന ഡയറക്ടര്‍ മിഥുന്‍ പ്രേമരാജ് പെപ്പർ ഗാർഡൻ ഉദ്ഘാടനം ചെയ്തു
ആറളം ഫാമില്‍ വൈവിധ്യവത്കരണത്തിന് മുതല്‍കൂട്ടായി പെപ്പര്‍ ഗാര്‍ഡന്‍ ഒരുങ്ങുന്നു. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത അത്യൂല്‍പാദന ഇനങ്ങളായ പി.എല്‍.ഡി-2 ,മലബാര്‍ എക്‌സല്‍, ഗിരിമുണ്ട, ശക്തി, തേവം, അര്‍ക്ക, പഞ്ചമി തുടങ്ങിയ തൈകളാണ് വെച്ചു പിടിപ്പിക്കുന്നത്.
ഭാരതീയ കൃഷി വിജ്ഞാന കേന്ദ്രം കോഴിക്കോട് മുഖേന ഫാമില്‍ തൈകള്‍ എത്തിച്ചു. ബ്ലോക്ക് എട്ടില്‍ മൂന്ന് ഏക്കര്‍ സ്ഥലത്താണ് പെപ്പര്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കുക. പട്ടികവര്‍ഗ വികസന ഡയറക്ടര്‍ മിഥുന്‍ പ്രേമരാജ് ഉദ്ഘാടനം ചെയ്തു. ആറളം ഫാം മാനേജിങ് ഡയറക്ടര്‍ എസ്. സുജീഷ്, ടി.ആര്‍.ഡി.എം. ഡെപ്യൂട്ടി ഡയറക്ടര്‍ ഷുമിന്‍ എസ്. ബാബു, അഡീഷനല്‍ ഡയറക്ടര്‍ ഹെറാള്‍ഡ് ജോണ്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ആറളം ഫാമിലെ വന്യമൃഗ ആക്രമണം തടയാന്‍ വൈദ്യുതി വേലിയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പെപ്പര്‍ ഗാര്‍ഡന്‍ മാതൃതോട്ടമാക്കി മാറ്റി കര്‍ഷകര്‍ക്കും ഈ ഇനങ്ങളില്‍പ്പെട്ട തൈകള്‍ നല്‍കുന്നതും ലക്ഷ്യമിടുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കൃഷി വൈവിധ്യവത്കരണത്തിലേക്ക് ആറളം; അത്യുൽപാദന ശേഷിയുള്ള ഇനങ്ങളുമായി 'പെപ്പർ ഗാർഡൻ' ഒരുങ്ങുന്നു
Next Article
advertisement
അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജുവിന് എംഎൽഎ പദവി നഷ്ടമായി; വിജ്ഞാപനം പുറത്തിറക്കി
അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജുവിന് എംഎൽഎ പദവി നഷ്ടമായി; വിജ്ഞാപനം പുറത്തിറക്കി
  • തൊണ്ടിമുതല്‍ തിരിമറിക്കേസിൽ മൂന്ന് വർഷം തടവ് ലഭിച്ചതിനെ തുടർന്ന് ആന്റണി രാജുവിന് എംഎൽഎ പദവി നഷ്ടമായി.

  • രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചാൽ ജനപ്രതിനിധി നിയമപ്രകാരം എംഎൽഎ അയോഗ്യനാകും.

  • ശിക്ഷ പൂർത്തിയാക്കിയ ശേഷം ആറു വർഷത്തേക്ക് ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത നേരിടും.

View All
advertisement