ഈ വീടിന്‍ ചുമരിലാണ് കിടക്കയും കാറും! കായലോട് ഇല്ല്യൂഷന്‍ വീട് കണ്ട് ഞെട്ടുന്നത് എല്ലാവരും

Last Updated:

കാര്‍, മേശ എല്ലാം തലതിരിഞ്ഞ്. ഏഷ്യയിലെ ഏറ്റവും വലിയ ചക്ക നിര്‍മ്മിതി, കേരളത്തിലെ ആദ്യത്തെ ഇല്യൂഷന്‍ പാര്‍ക്ക്, കാണാനേറെയുണ്ട് ഈ തലതിരിഞ്ഞ വീട്ടില്‍.

+
കേരളത്തിലെ

കേരളത്തിലെ ആദ്യത്തെ ഇല്യൂഷന്‍ പാര്‍ക്ക്

തലതിരിഞ്ഞ ചിന്തയില്‍ നിര്‍മ്മിതമായ തലതിരിഞ്ഞ വീട് കാണാന്‍ കായലോട് എത്തുന്ന ആളുകളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. അതേ ഇവിടെ എത്തിയാല്‍ കാണാം കേരളത്തിലെ ആദ്യത്തെ ഇല്യൂഷന്‍ പാര്‍ക്ക് അല്ല ഇല്യൂഷന്‍ വീട്. കൂത്തുപറമ്പിനും മമ്പറത്തിനും ഇടയില്‍ കായലോടാണ് ഈ അതിശയിപ്പിക്കുന്ന തലതിരിഞ്ഞ വീടുള്ളത്. വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ കണ്ട് മനസിലാക്കിയതും മറ്റ് അറിവുകൾ ക്രോഡീകരിച്ചും കായലോട് സ്വദേശി ശ്രീജനാണ് ഇങ്ങനെ ഒരു തലതിരിഞ്ഞ വീട് പണിതത്.
പ്രവേശകവാടത്തില്‍ തന്നെ വിസ്മയ കാഴ്ച്ചയാണ് ആളുകളെ വരവേല്‍ക്കുന്നത്. ഏറ്റവും വലിയ ചക്കശില്പം എന്ന ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വന്തമാക്കിയ ചക്ക നിര്‍മ്മിതി കണ്ടാണ് മുന്നോട്ടുള്ള കാഴ്ച്ച തുടങ്ങുന്നത്. തലതിരിഞ്ഞ വീട്ടിലേക്ക് പ്രവേശിക്കാന്‍ 100 രൂപയുടെ ടിക്കറ്റെടുക്കണം. ഒരു വീടാകുമ്പോ കാര്‍ പോര്‍ച്ചും കാറും നിര്‍ബന്ധം, ഈ വീട്ടിലും ഇവ രണ്ടുമുണ്ട്. എന്നാല്‍ ഒരു വ്യത്യാസം, കാറ് പാര്‍ക്ക് ചെയ്തിരിക്കുന്നത് തലതിരിച്ചാണെന്ന് മാത്രം.
വീടിനകത്തേക്ക് പ്രവേശിച്ചാല്‍ മുഴുവന്‍ മായാജാലമാണ്. മായാരൂപങ്ങളില്‍ തെളിയുന്ന മദര്‍ തെരേസ, ഗാന്ധിയുടെ ചിത്രം തുടങ്ങി എല്ലാത്തിലും മായം. ഇന്‍ഫിനിറ്റി വെല്‍, കരയുന്ന കുട്ടിയുടെ മറുപക്കം ചിരിക്കുന്ന കുട്ടി, ക്യൂബ് തിരിഞ്ഞെത്തുമ്പോള്‍ പിരമിഡ്, അത്ഭുതകരമായ ഫോട്ടോഫ്രെയിം. എല്ലാത്തിലും ഉപരി വീട്ടിലെ ബെഡ്‌റൂമിലെ കാഴ്ച്ചയും വ്യത്യാസം. കിടക്ക, സോഫ, മേശ എന്നിങ്ങനെ സര്‍വ്വതും തലതിരിഞ്ഞ്. പാര്‍ട്ടിക്കിള്‍ ഇല്യൂഷന്‍, ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ആര്‍ട്ട് എന്നിവ സമ്മന്വയിപ്പിച്ചെടുത്തതാണ് ഈ ഇല്യൂഷന്‍ വീട്. 7000 സ്‌ക്വയര്‍ഫീറ്റില്‍ ഫുള്ളി എയര്‍ക്കണ്ടീഷന്‍ ചെയ്താണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്.
advertisement
കണ്ടത് തന്നെ മനസ്സിലാക്കിയെടുക്കാന്‍ സമയം ഏറെ ആവിശ്യമാണ്. ഒരു മാജിക് ലോകം തന്നെ ഈ തലതിരിഞ്ഞ വീട്ടിലെത്തുന്നവരെ വരവേല്‍ക്കുകയാണ്. ഇവിടെ എത്തുന്നവര്‍ക്ക് ഗൈഡുമാരും കൂടെ അനുഗമിക്കും. മായാലോകത്തിന് പിന്നാലെ ഇഷ്ടപാട്ടുകളോടെയുള്ള ഡി ജെ റൂമും സജ്ജീകരിച്ചിട്ടുണ്ട്. കാഴ്ച്ചകളെല്ലാം ആസ്വദിച്ച് ഇല്യൂഷന്‍ വീട്ടില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പച്ചക്കറി ചെടികളുടെ നഴ്സറിയും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് ആവിശ്യത്തിനനുസരിച്ച് ചെടികള്‍ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി കളിസ്ഥലവും നാച്ച്യുറല്‍ ഐസ് പാര്‍ക്ക്, ഫുഡ്കോര്‍ട്ട് എന്നിവയും ഈ ഇല്യൂഷന്‍ പാര്‍ക്കില്‍ ആസ്വാദകരെ കാത്തിരിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഈ വീടിന്‍ ചുമരിലാണ് കിടക്കയും കാറും! കായലോട് ഇല്ല്യൂഷന്‍ വീട് കണ്ട് ഞെട്ടുന്നത് എല്ലാവരും
Next Article
advertisement
മാധ്യമ പ്രവർത്തകനും അവതാരകനുമായ സനൽ പോറ്റി അന്തരിച്ചു
മാധ്യമ പ്രവർത്തകനും അവതാരകനുമായ സനൽ പോറ്റി അന്തരിച്ചു
  • മാധ്യമ പ്രവർത്തകനും അവതാരകനുമായ സനൽ പോറ്റി 55-ാം വയസ്സിൽ അന്തരിച്ചു.

  • വൃക്ക രോഗത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു.

  • ഏഷ്യാനെറ്റ്, ജീവൻ ടിവി ചാനലുകളിൽ അവതാരകനായും പ്രോഗ്രാം മേധാവിയായും പ്രവർത്തിച്ചു.

View All
advertisement