കണ്ണൂരിന് അഭിമാനം, ജില്ലയിൽ നിന്നുള്ള ആദ്യ ബിസിസിഐ അംപയറായി ജിഷ്ണു അജിത്ത്

Last Updated:

ബി സി സി ഐ മൽസരങ്ങൾ നിയന്ത്രിക്കാൻ ജിഷ്ണു അജിത്ത്. ലെവൽ 2 അംപയറിങ്ങായി ജില്ലയിൽ നിന്ന് ആദ്യമായി കണ്ണൂർ സ്വദേശി. പരീക്ഷയിൽ 150 ൽ 135 മാർക്ക് നേടി ആറാം റാങ്ക് കരസ്ഥമാക്കി.

ജിഷ്ണു അജിത്ത് 
ജിഷ്ണു അജിത്ത് 
കണ്ണൂരിന് അഭിമാനമായി തോട്ടട സ്വദേശി ജിഷ്ണു അജിത്ത്. ഗുജറാത്ത് അഹമ്മദാബാദിൽ വെച്ച് ജൂൺ 12 മുതൽ 15 വരെ നടന്ന ബി സി സി ഐ യുടെ ലെവൽ 2 അംപയറിങ്ങ് പരീക്ഷയിൽ കണ്ണൂർ ജില്ലക്കാരനായ ജിഷ്ണു അജിത്ത് വിജയിച്ചു. അഖിലെന്ത്യാ തലത്തിൽ 152 പേർ പങ്കെടുത്ത പരീക്ഷയിൽ 26 പേരാണ് വിജയിച്ചത്.
കേരളത്തിൽ നിന്ന് വിഷ്ണുവിന് പുറമെ മലപ്പുറത്ത് നിന്നുള്ള എം എസ് ഭരതും വിജയിച്ചിട്ടുണ്ട്. പ്രാകടിക്കൽ, വൈവ, അവതരണം, എഴുത്ത് പരീക്ഷ എന്നിങ്ങനെ നാല് ഭാഗമായി നടന്ന പരീക്ഷയിൽ 150 ൽ 135 മാർക്ക് നേടി ആറാം റാങ്ക് കരസ്ഥമാക്കിയ ജിഷ്ണുവിന് ഇനി ബി സി സി ഐ യുടെ മൽസരങ്ങൾ നിയന്ത്രിക്കാനാവും.
2020 ൽ കെസിഎ പാനൽ അംപയറിങ്ങ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ജിഷ്ണുവിൻ്റെ ചിട്ടയായ പഠനവും കേരളത്തിൽ നിന്നുളള ഇൻ്റർനാഷനൽ അംപയറായ കെ എൻ അനന്തപദ്മനാഭൻ അടക്കമുള്ള മുതിർന്ന അംപയർമാരുടെ ക്ലാസുകളുമാണ് അദ്ദേഹത്തിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. തോട്ടട മാധവത്തിൽ അജിത്ത് കുമാറിൻ്റേയും ശ്രീജ അജിത്തിൻ്റേയും മകനായ ജിഷ്ണു അജിത്ത് സിവിൽ എൻജിനീയറിങ്ങ് ബിരുദധാരിയാണ്. വിഷ്ണു അജിത്ത് ഏക സഹോദരനാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂരിന് അഭിമാനം, ജില്ലയിൽ നിന്നുള്ള ആദ്യ ബിസിസിഐ അംപയറായി ജിഷ്ണു അജിത്ത്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement