വിവാഹവും സ്മാർട്ടായി... ആദ്യ കെ സ്മാർട്ട്‌ വിവാഹ രജിസ്‌ട്രേഷൻ സ്വന്തമാക്കി കണ്ണൂരിലെ ദമ്പതികൾ

Last Updated:

സംസ്ഥാനത്തെ ആദ്യ കെ സ്മാർട്ട്‌ വിവാഹ രജിസ്‌ട്രേഷൻ സ്വന്തമാക്കി കണ്ണൂരിലെ ദമ്പത്തികൾ.തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ലളിതമാക്കാനും കാല താമസം ഒഴിവാക്കാനും വേണ്ടി നടപ്പാക്കിയ പദ്ധതിയാണ് കെ സ്മാര്‍ട്ട്.

കെ സ്മാർട്ട്‌ വിവാഹ രജിസ്‌ട്രേഷൻ ദമ്പധികൾക്ക് കൈമാറി മന്ത്രി 
കെ സ്മാർട്ട്‌ വിവാഹ രജിസ്‌ട്രേഷൻ ദമ്പധികൾക്ക് കൈമാറി മന്ത്രി 
കെ സ്മാർട്ട്‌ സംസ്ഥാനത്തെ സ്മാർട്ടാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ലളിതമാക്കാനും കാല താമസം ഒഴിവാക്കാനും വേണ്ടി നടപ്പാക്കിയ കെ സ്മാര്‍ട്ട് പദ്ധതി ജില്ലയിലും സജീവമാണ്. നഗര സഭകളില്‍ നടപ്പാക്കിയ കെ സ്മാര്‍ട്ട് സേവനം ഏപ്രില്‍ 10 മുതല്‍ ജില്ലകളിലെ പഞ്ചായത്തുകളിലും നടപ്പിലാക്കി വരുന്നു.
കെ സ്മാർട്ട്‌ സർവീസ് മുഖാധരം പഞ്ചായത്തുകളില്‍ ആദ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്ത ആദ്യ ദമ്പതിമാരായി മാറിയിരിക്കുകയാണ് പിണറായി സ്വദേശിയായ വൈഷ്ണവും കല്യാശ്ശേരി സ്വദേശിയായ അശ്വതിയും. വീഡിയോ കെവൈസി സൗകര്യം ഉപയോഗപ്പെടുത്തി കൊണ്ടാണ് കെ സ്മാര്‍ട്ട് സേവനം നടപ്പാക്കിയത്.
ഏപ്രില്‍ 6ന് ആയിരുന്നു വൈഷ്ണവിൻ്റെയും അശ്വതിയുടെയും വിവാഹം. ഓണ്‍ലൈനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നവദമ്പതിമാര്‍ക്ക് മന്ത്രി എം ബി രാജേഷ് കൈമാറി. 2024 ജനുവരി മുതല്‍ 2025 മാര്‍ച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്‌ട്രേഷനുകളില്‍ മൂന്നിലൊന്നും ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിചാണ് നടപ്പാക്കിയത്.
advertisement
എല്ലാം സ്മാർട്ട്‌ ആക്കുന്ന കാലത്ത് സർക്കാർ സംവിധാനവും കെ സ്മാർട്ട് ആയി. കാലത്തമാസം ഒട്ടും ഇല്ലാതെ ജനങ്ങൾക്ക് പ്രയോജന പെടുന്ന തലരത്തിലാണ് സർക്കാരിൻ്റെ സ്മാർട്ട് പ്രവർത്തികൾ.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
വിവാഹവും സ്മാർട്ടായി... ആദ്യ കെ സ്മാർട്ട്‌ വിവാഹ രജിസ്‌ട്രേഷൻ സ്വന്തമാക്കി കണ്ണൂരിലെ ദമ്പതികൾ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement