കണ്ണൂരിൻ്റെ മണ്ണിൽ പൊന്നിൻ തിളക്കം; സ്വണ്ണക്കപ്പിനെ വാദ്യമേളങ്ങളോടെ വരവേറ്റ് ജന്മനാട്
Last Updated:
കൗമാര കലാ കിരീടം ചൂടി കണ്ണൂര്‍. 1028 പോയിൻ്റോടെ കണ്ണൂര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. സ്വര്‍ണ്ണക്കപ്പുമായെത്തിയ കലാപ്രതിഭകള്‍ക്ക് നഗരം സ്വീകരണം നല്‍കി.
അറുപത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണ്ണക്കപ്പുമായി കലാപ്രതിഭകള്‍ കണ്ണൂരിൻ്റെ മണ്ണിലെത്തി. ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചു.

കണ്ണൂരിൻ്റെ അഭിമാനകരമായ ഭൂതകാല ചരിത്രവും സാംസ്‌കാരിക സാമൂഹിക വൈജ്ഞാനിക പ്രബുദ്ധതയും വിളംബരം ചെയ്തുകൊണ്ടാണ് കണ്ണൂര്‍ സ്വര്‍ണകിരീടം കരസ്ഥമാക്കിയത്. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും സമര്‍പ്പണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു.
തലശേരി എം.ജി. റോഡ് പരിസരത്തും ടീമിന് വരവേല്‍പ്പ് നല്‍കി. വിവിധ വിദ്യാലയങ്ങളിലെ ബാൻ്റ് മേളങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെയാണ് വിജയികളെ സ്വീകരിച്ചത്. പടക്കം പൊട്ടിച്ചും കപ്പിന് ഹാരാര്‍പ്പണം നടത്തിയും നഗരം വിജയാഘോഷത്തില്‍ പങ്കുചേര്‍ന്നു. നഗരസഭാ അംഗങ്ങള്‍, അദ്ധ്യാപകര്‍, വ്യാപാരി സംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
advertisement
ധര്‍മ്മടം പോസ്റ്റ് ഓഫീസിന് സമീപം, മുഴപ്പിലങ്ങാട്, എടക്കാട്, തോട്ടട ടൗണ്‍, താഴെ ചൊവ്വ, മേലെ ചൊവ്വ, കാള്‍ടെക്‌സ് എന്നിവിടങ്ങളിലും സ്വീകരണം നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 20, 2026 5:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂരിൻ്റെ മണ്ണിൽ പൊന്നിൻ തിളക്കം; സ്വണ്ണക്കപ്പിനെ വാദ്യമേളങ്ങളോടെ വരവേറ്റ് ജന്മനാട്










