സാന്ത്വന പ്രവർത്തനത്തിന് കരുത്തേകാൻ ബിരിയാണി ചലഞ്ച്; പാലിയേറ്റീവ് ഇന്‍പേഷ്യൻ്റ് യൂണിറ്റ് ഏപ്രില്‍ 26-ന് തുറക്കും

Last Updated:

27000 ബിരിയാണി ചലഞ്ച് വിജിയിപ്പിച്ച് സന്നദ്ധകൂട്ടായ്മ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെൻ്റര്‍. 18 വര്‍ഷമായി സാന്ത്വന രംഗത്ത് സജീവം. കിടപ്പിലായ രോഗികള്‍ക്ക് വീടുകളിലെത്തി 24 മണിക്കൂറും പരിചരണം.

ബിരിയാണി ചലഞ്ചിനായുള്ള ഒരുക്കങ്ങൾ
ബിരിയാണി ചലഞ്ചിനായുള്ള ഒരുക്കങ്ങൾ
പ്രായമായും അസുഖം വന്നും കിടപ്പിലായവര്‍ക്ക് സൗജന്യമായി സൗകര്യങ്ങളൊരുക്കാൻ മുന്നിട്ടിറങ്ങി ചക്കരക്കല്ല് സന്നദ്ധകൂട്ടായ്മ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെൻ്ററിൻ്റെ, ബിരിയാണി ചലഞ്ചൊരുക്കി. രോഗീപരിചരണത്തിനായി ചക്കരക്കല്ല് കുളംബസാറിന് സമീപം നിര്‍മാണത്തിലുള്ള കെട്ടിടത്തിലെ ജോലി പൂര്‍ത്തിയാക്കാനും ആധൂനിക ഉപകരണങ്ങള്‍ വാങ്ങാനുമുളള പണ്ണം സംഭരിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍ ഒരു നാടൊന്നാകെ അണി ചേർന്നു.
27000 ബിരിയാണി ചലഞ്ചാണ് നടത്തിയത്. അരലക്ഷം ബിരിയാണി ചലഞ്ചായിരുന്നു നടത്താന്‍ ഉദ്ദേശിയച്ചതെങ്കിലും സാധനങ്ങളുടെ വിലക്കയറ്റം കാരണം ചുരിക്കി 27000 ആക്കുകയായിരുന്നു. 100 രൂപയാണ് ഒരു ബിരിയാണിയുടെ വില. ചക്കരക്കല്ല് ഭാഗത്തെ സ്‌കൂള്‍, കോളേജ്, ഓഫീസ്, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ വിജയകരമായി ബിരിയാണി ചലഞ്ച് പൂര്‍ത്തിയാക്കി.
18 വര്‍ഷത്തിലധികമായി നാട്ടിലെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിറ്റ് നേതൃത്വം നല്‍കുന്നു. രണ്ട് വര്‍ഷം മുന്‍പാണ് കെട്ടിടത്തിൻ്റെ നിര്‍മ്മാണം ആരംഭിച്ചത്. മുന്‍പും അഞ്ച് ബിരിയാണി ചലഞ്ചില്‍ നിന്ന് ലഭിച്ച തുകയില്‍ നിന്നും ആളുകള്‍ നല്‍കിയ സംഭാവനയിലുമാണ് കെട്ടിടത്തിൻ്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നത്. ഡോക്ടര്‍മാര്‍ കൈവിട്ട രോഗികള്‍ക്ക് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ലഭിക്കുന്ന അതേ പരിപാലനം എന്ന ലക്ഷ്യത്തോടെയുള്ള ഇന്‍പേഷ്യൻ്റ് യൂണിറ്റ് ഏപ്രില്‍ 26 ന് ഉദ്ഘാടനം നടത്താനാണ് യൂണിറ്റ് തീരുമാനം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സാന്ത്വന പ്രവർത്തനത്തിന് കരുത്തേകാൻ ബിരിയാണി ചലഞ്ച്; പാലിയേറ്റീവ് ഇന്‍പേഷ്യൻ്റ് യൂണിറ്റ് ഏപ്രില്‍ 26-ന് തുറക്കും
Next Article
advertisement
ശബരിമല സ്വർണക്കൊള്ള കേസിൽ മുരാരി ബാബുവിന് ജാമ്യം; ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യ പ്രതി
ശബരിമല സ്വർണക്കൊള്ള കേസിൽ മുരാരി ബാബുവിന് ജാമ്യം; ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യ പ്രതി
  • ശബരിമല സ്വർണക്കൊള്ളക്കേസിൽ 90 ദിവസം റിമാൻഡിൽ കഴിഞ്ഞ മുരാരി ബാബുവിന് ജാമ്യം ലഭിച്ചു

  • ദ്വാരപാലക പാളി, കട്ടിളപ്പാളി കേസുകളിൽ ജാമ്യത്തിനായി മുരാരി ബാബു അപേക്ഷ സമർപ്പിച്ചിരുന്നു

  • ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് ദേവസ്വം ബോർഡ് മുൻ ഓഫീസർ

View All
advertisement