advertisement

സ്വരാജ് ട്രോഫി പുരസ്‌കാരം: സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി കണ്ണൂർ

Last Updated:

2024-25 വര്‍ഷത്തെ സ്വരാജ് ട്രോഫി പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ ജില്ല പഞ്ചായത്തായി കണ്ണൂര്‍. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന സമ്മാനമാണ് സ്വരാജ് ട്രോഫി. 2023 ല്‍ കണ്ണൂര്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

കണ്ണൂർ ജില്ല പഞ്ചായത്ത് 
കണ്ണൂർ ജില്ല പഞ്ചായത്ത് 
തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 2024-25 വര്‍ഷത്തെ സ്വരാജ് ട്രോഫി പുരസ്‌കാരങ്ങള്‍ മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ല പഞ്ചായത്ത് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ല പഞ്ചായത്തായി പ്രഖ്യാപിച്ചു. പൊതുഭരണമികവ്, ഫണ്ട് വിനിയോഗം, പട്ടിക ജാതി, പട്ടികവര്‍ഗ ഘടകപദ്ധതികള്‍ തുടങ്ങിയവയിലെ നിര്‍വഹണ മികവും, മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്.
സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത്തല വിവരശേഖരങ്ങള്‍ രൂപപ്പെടുത്താനായി നടപ്പിലാക്കിയ കണ്ണൂര്‍ വിവരസഞ്ചയിക, മുഴുവന്‍ പഞ്ചായത്തുകളിലെയും സ്ത്രീപദവിപഠനം, സുരക്ഷാനിരീക്ഷണത്തിനുള്ള സ്മാര്‍ട്ട് എ ഐ ക്യാമറ സംവിധാനം തുടങ്ങിയവ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു.
ജില്ലാപഞ്ചായത്ത് നിയന്ത്രണത്തിലുള്ള വിവിധ ഫാമുകളുടെയും ജില്ലാ ആശുപത്രികളുടെയും പ്രവര്‍ത്തനമികവും അവാര്‍ഡിന് പരിഗണിച്ചു. 2021-22 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ 2023 ല്‍ പ്രഖ്യാപിച്ച സ്വരാജ് ട്രോഫി പുരസ്‌കാരത്തില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്തിനെ തേടി ഒന്നാം സ്ഥാനം എത്തിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സ്വരാജ് ട്രോഫി പുരസ്‌കാരം: സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി കണ്ണൂർ
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement