'ഒരു തൈ നടാം ഒരു കോടി തൈകൾ' ക്യാമ്പയിൻ: സംസ്ഥാനത്ത് ഒന്നാം സ്ഥാനം കണ്ണൂർ ജില്ലയ്ക്ക്
Last Updated:
സംസ്ഥാനത്തെ 'ഒരു തൈ നടാം' ഒന്നാം സ്ഥാനം നേടി കണ്ണൂര്‍. 7,31,836 വൃക്ഷ തൈകള്‍ നട്ടു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംസ്ഥാന ഡയറക്ടറില്‍ നിന്ന് ഹരിത കേരളം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
'ഒരു തൈ നടാം ഒരു കോടി തൈകള്‍' ക്യാമ്പയിനില്‍ സംസ്ഥാനത്ത് ഏറ്റവുമധികം തൈകള്‍ നട്ടതിനുള്ള പുരസ്‌കാരം കണ്ണൂര്‍ ജില്ല സ്വന്തമാക്കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംസ്ഥാന ഡയറക്ടര്‍ ഡി. രഞ്ജിത്തില്‍ നിന്ന് ഹരിത കേരളം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരൻ്റെ നേതൃത്വത്തിലുള്ള സംഘം പുരസ്‌കാരം ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ നവകേരളം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ അധ്യക്ഷയായി.
7,31,836 തൈകള്‍ നട്ടാണ് കണ്ണൂര്‍ ഒന്നാം സ്ഥാനം നേടിയത്. ഒക്ടോബര്‍ 15 വരെയുള്ള കണക്ക് പ്രകാരമാണിത്. കൃഷിവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍, നാഷനല്‍ സര്‍വീസ് സ്‌കീം ടീമുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍, വൃക്ഷതൈ നഴ്സറികള്‍ എന്നിവ നല്‍കിയ തൈകളാണ് പദ്ധതിയുടെ ഭാഗമായി നട്ടത്. ചങ്ങാതിക്കൊരു തൈ എന്ന പേരിലാണ് വിദ്യാലയങ്ങളില്‍ പരിപാടി സംഘടിപ്പിച്ചത്. ഓര്‍മ മരം എന്ന പേരില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും മരങ്ങള്‍ നട്ടിരുന്നു.
ഈ വര്‍ഷം ജൂണ്‍ അഞ്ചിന് ശേഷം 37 പുതിയ പച്ചത്തുരുത്തുകള്‍ ജില്ലയില്‍ വര്‍ധിച്ചു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ 20.08 ഏക്കര്‍ ഭൂമിയിലാണ് ജില്ലയില്‍ പച്ചത്തുരുത്തിനായി വൃക്ഷത്തൈകള്‍ നട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
October 22, 2025 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
'ഒരു തൈ നടാം ഒരു കോടി തൈകൾ' ക്യാമ്പയിൻ: സംസ്ഥാനത്ത് ഒന്നാം സ്ഥാനം കണ്ണൂർ ജില്ലയ്ക്ക്