'ഫ്രഷ് ബൈറ്റ്‌സ്' ഓണത്തിന് മധുരം വിളമ്പാന്‍ ഇനി കണ്ണൂർ കുടുംബശ്രീയും

Last Updated:

ഓണത്തിന് മധുരം വിളമ്പാൻ കുടുംബശ്രീ സംയോജിത കാർഷിക ക്ലസ്റ്റർ ഒരുങ്ങി. 'ഫ്രഷ് ബൈറ്റ്സ്' എന്ന പേരിൽ കായ ചിപ്സ്, ശരക്കര വരട്ടി എന്നിവ വിപണിയിലേക്കെത്തുന്നു. പോക്കറ്റ് മാർട്ട് വഴി വിപണി സജീവം.

കായ ചിപ്സ്, ശരക്കര വരട്ടി നിർമാണത്തിൽ കുടുംബശ്രീ അംഗങ്ങൾ 
കായ ചിപ്സ്, ശരക്കര വരട്ടി നിർമാണത്തിൽ കുടുംബശ്രീ അംഗങ്ങൾ 
കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ നേതൃത്വത്തിൽ ആരംഭിച്ച സംയോജിത കാർഷിക ക്ലസ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തിന് 'ഫ്രഷ് ബൈറ്റ്സ്' എന്ന പേരിൽ കായ ചിപ്സും ശരക്കര വരട്ടിയും വിപണിയിൽ എത്തിച്ചു.
ഐ എഫ് സി കർഷകരിൽ നിന്ന് സംഭരിച്ച് വാഴ കുല ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കി ആണ് ചിപ്സ്, ശർക്കര വരട്ടി വിപണിയിൽ എത്തിക്കുന്നത്. ഐ എഫ് സി
കർഷകരിൽ നിന്ന് 40 കിൻ്റൽ വാഴ കുല സംഭരിച്ചു. കുടുംബശ്രീ ഓൺലൈൻ പോർട്ടൽ ആയ പോക്കറ്റ് മാർട്ട് വഴി ഇതിനോടകം 575000 രൂപയുടെ ചിപ്സ് വിൽപ്പന നടത്തി. 100 ഗ്രാം വെളിച്ചെണ്ണയിൽ തയ്യാറാക്കിയ പാക്കറ്റ് ചിപ്സ് , ശർക്കര വരട്ടി 100 ഗ്രാം 45 രൂപയ്ക്കാണ് വിപണിയിൽ എത്തിക്കുന്നത്. ഓണം വിപണി ലക്ഷ്യമാക്കി 607.5 ഏക്കർ സ്ഥലത്ത് നേന്ത്ര വാഴ കൃഷി ചെയ്തു. കുടുംബശ്രീ നാട്ട് ചന്തകൾ, ഓണം വിപണന മേളകൾ , ഓൺലൈൻ പോർട്ടൽ വഴിയാണ് വിൽപ്പന നടത്തുന്നത്.
advertisement
പടിയൂർ സി ഡി എസ് ചെയർപേഴ്സൺ അമ്പിളി, മാലൂർ സി ഡി എസ് ചെയർപേഴ്സൺ സുമതി, ബ്ലോക്ക് കോഓർഡിനേറ്റർ രമ്യ ഹരിദാസ്, സുഷ ഷാജി, ഐ എഫ് സി ടീം അംഗങ്ങൾ ആയ രമ്യ, ശരണ്യ, ധനീഷ, രേഷ്മ എന്നിവരുടെ നേതൃതത്തിൽ ആണ് ചിപ്സ് മാർക്കറ്റിൽ എത്തികുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
'ഫ്രഷ് ബൈറ്റ്‌സ്' ഓണത്തിന് മധുരം വിളമ്പാന്‍ ഇനി കണ്ണൂർ കുടുംബശ്രീയും
Next Article
advertisement
13ാമത് ഐസിസി വനിതാ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം; കന്നിക്കിരീടം സ്വന്തമാക്കാന്‍ ഇന്ത്യ: ചരിത്രമറിയാം
13ാമത് ഐസിസി വനിതാ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം; കന്നിക്കിരീടം സ്വന്തമാക്കാന്‍ ഇന്ത്യ: ചരിത്രമറിയാം
  • ഐസിസി വനിതാ ലോകകപ്പ് 13ാം പതിപ്പിന് ഇന്ന് തുടക്കമാകും, എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ്.

  • ഓസ്‌ട്രേലിയയാണ് ഏറ്റവും കൂടുതല്‍ തവണ വനിതാ ലോകകപ്പ് കിരീടം നേടിയ ടീം, ഏഴ് തവണ വിജയിച്ചു.

  • ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കന്നി കിരീടം ലക്ഷ്യമിടുന്നു.

View All
advertisement