കുട്ടികൾ സ്ക്രീനിന് അടിമയാകുന്നുണ്ടോ? പരിഹാരവുമായി കേരള പൊലീസിൻ്റെ 'ഡി-ഡാഡ്' പരിശീലനം
Last Updated:
വര്‍ത്തമാന കാലത്തെ കുട്ടികളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കുക ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം. ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെൻ്ററിൻ്റെ നേതൃത്വത്തിലാണ് പരിശീലനം.
ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെൻ്ററിൻ്റെ (ഡി ഡാഡ്) ആഭിമുഖ്യത്തില്‍ കുട്ടികളും സൈബര്‍ സുരക്ഷയും എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. കുട്ടികളിലെ മൊബൈല്‍ ഫോണ്‍/ഇൻ്റര്‍നെറ്റ് ആസക്തി കുറച്ചു കൊണ്ടുവരുന്നതിനും ആസക്തിക്ക് അടിമപ്പെട്ട കുട്ടികള്‍ക്ക് കൗണ്‍സലിങ്ങ് നല്‍കുന്നതിനുമായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ജീവിതത്തിൻ്റെ മുഖ്യധാരയിലെത്തിക്കുന്നതിനുമായി കേരള സോഷ്യല്‍ പൊലീസിങ്ങ് വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണ് ഡി ഡാഡ്. തലശ്ശേരി മേഖലയിലെ അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കായാണ് എരഞ്ഞോളി മോറക്കുന്ന് അംഗന്‍വാടി ഹാളില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്.
കൂത്തുപറമ്പ് അസിസ്റ്റൻ്റ് പൊലീസ് കമീഷണര്‍ എം.പി. ആസാദ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.കെ. ഷഹീഷ് അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ കെ. അശ്വതി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ മാരായ ഗ്രീഷ്മ, കെ. സിന്ധു എന്നിവര്‍ സംസാരിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് മുഹമ്മദ് ഷഫീഖ് ക്ലാസെടുത്തു. ഡി ഡാഡ് പൊലീസ് കോര്‍ഡിനേറ്റര്‍ പി. സുനോജ് കുമാര്‍ സ്വാഗതവും
advertisement
പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ജെ. നെഫര്‍റ്റിറ്റി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 23, 2026 3:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കുട്ടികൾ സ്ക്രീനിന് അടിമയാകുന്നുണ്ടോ? പരിഹാരവുമായി കേരള പൊലീസിൻ്റെ 'ഡി-ഡാഡ്' പരിശീലനം










