ഓണപ്പൂക്കളത്തിൻ്റെ റാണി, മണ് മറയുമോ ഹനുമാന്‍ കിരീടം
Last Updated:
ഓണപൂക്കളത്തിൻ്റെ റാണി കൃഷ്ണകിരീടം. അടിഭാഗം വീതിയിലും മുകളിലെത്തുമ്പോള്‍ ചെറു കുലകള്‍ പോലെ ആകൃതി. ഹനുമാന്‍ കിരീടമെന്നും വിളിപ്പേര്.
തിരുവോണത്തിൻ്റെ വരവറിയിച്ച് അത്തം പിറന്നതോടെ എല്ലാ വീടുകളിലും പൂക്കളമിടാന്‍ മേളമൊരുങ്ങി. നാട്ടു പൂക്കളത്തിലെ റാണിയായ കൃഷ്ണകിരീടത്തെ അന്വേഷിച്ചും നാടു വഴികള്‍ പലതും താണ്ടി യാത്ര ആരംഭിച്ചു. കൃഷ്ണകിരീടം അഥവാ ഹനുമാന്‍ കിരീടം എന്നാല്‍ ഇന്ന് കുരുന്നുകള്‍ക്ക് ഏത് പൂവാണെന്ന് ചൂണ്ടികാണിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ അപൂര്‍വ്വമായിരിക്കുന്നു.
കിരീടം പോലുള്ള രൂപം. തണല്‍ ധാരാളം ഇഷ്ടപ്പെടുന്ന കൃഷ്ണ കിരീടം പറമ്പിലിങ്ങനെ പൂത്തു നില്‍ക്കും. അടിഭാഗം വീതിയില്‍ മുകളിലെത്തുമ്പോള്‍ ചെറുതാകും ഇത്തരത്തില്‍ കണ്ടാല്‍ കിരീടം എന്ന് തന്നെ തോന്നിക്കുന്ന പൂവില്‍ ഒരു കുലയില്‍ നൂറുകണക്കിന് ചെറിയ പൂക്കളുണ്ടാകും.
ക്ലെറോഡെന്‍ഡ്രം പാനിക്കുലേറ്റം എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന കൃഷ്ണ കിരീടം കാവടിപ്പൂവ്, പെഗോഡ, ആറുമാസച്ചെടി, പെരു എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. ഒന്നര മീറ്ററോളം ഉയരത്തില്‍ വളരുന്ന ചെടിയില്‍ ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറത്തിലാണ് പൂക്കള്‍. തൃക്കാക്കരയപ്പനെ അലങ്കരിക്കാനും ഓണപ്പൂക്കളമിടാനും ഏറെകാലം മുന്‍പന്തിയില്‍ നിന്ന കൃഷ്ണകിരീടം, ഇന്ന് ആ സ്ഥാനം ഒഴിയുകയാണ്. എങ്ങിലും പറയാം ഓണപ്പൂക്കളത്തിൻ്റെ റാണി ഇന്നും കൃഷ്ണകിരീടം തന്നെയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
August 28, 2025 6:02 PM IST