വെല്ലുവിളികളെ അതിജീവിച്ച് കായിക ട്രാക്കിലേക്ക്; ബഡ്‌സ് ഒളിമ്പ്യയിൽ കണ്ണൂരിന് മുന്നേറ്റം
Last Updated:
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന ബഡ്സ് ബി ആര്‍ സി വിദ്യാര്‍ത്ഥികളുടെ കായികോത്സവം ബഡ്സ് ഒളിമ്പ്യയുടെ രണ്ടാമത് പതിപ്പിന് കണ്ണൂരില്‍ തുടക്കമായി. ജില്ലാതല ബഡ്‌സ് ഒളിമ്പിയകളില്‍ വിജയിച്ചെത്തിയ 380 കുട്ടികളാണ് കായിക മാമാങ്കത്തില്‍ ഭാഗമാകുന്നത്.
കുടുംബശ്രീ ബഡ്‌സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ബഡ്‌സ് ഒളിമ്പിയ സംസ്ഥാന കായിക മേളയ്ക്ക് കണ്ണൂരില്‍ വര്‍ണ്ണാഭമായ തുടക്കം. ആദ്യ ദിനത്തില്‍ 15 ഇനം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആതിഥേയരായ കണ്ണൂര്‍ 11 പോയിന്റുൻ്റുമായി ഒന്നാം സ്ഥാനം നേടി. നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം ഒപ്പം വയനാട്, കോട്ടയം 10 വീതം പോയിൻ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. തൊട്ട് പിന്നില്‍ 9 പോയിൻ്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തില്‍ മത്സരിക്കുന്നു.
ജില്ലാതല ബഡ്‌സ് ഒളിമ്പിയകളില്‍ വിജയിച്ചെത്തിയ ബൗദ്ധിക വെല്ലുവിളി നേരിടുന്ന 380 കുട്ടികളാണ് കണ്ണൂര്‍ പോലീസ് പരേഡ് സിന്തറ്റിക് ഗ്രൗണ്ടിലെ കായിക മാമാങ്കത്തില്‍ ഭാഗമാകുന്നത്. 100 മീറ്റര്‍ ഓട്ടം, ലോവര്‍ എബിലിറ്റി ബോള്‍ ത്രോ (ലോവര്‍ എബിലിറ്റി), വീല്‍ചെയര്‍ റേസ് (ഹയര്‍ എബിലിറ്റി), സോഫ്റ്റ് ബോള്‍ (ലോവര്‍ എബിലിറ്റി), ബാസ്‌കറ്റ് ബോള്‍ ത്രോ (ഹയര്‍ എബിലിറ്റി), സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പ് എന്നിങ്ങനെ കാര്യക്ഷമത തെളിയിക്കുന്ന മത്സര ഇനങ്ങളാണ് മേളയിലുള്ളത്.

advertisement
രണ്ട് ദിവസങ്ങളിലായി നടക്കുന്ന കായിക മേള കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം.വി. ജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ കെ.പി. താഹിര്‍, മട്ടന്നൂര്‍ നഗരസഭാ അധ്യക്ഷന്‍ എന്‍. ഷാജിത് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബോബി എണ്ണച്ചേരില്‍, രജനി മോഹന്‍, എ. പ്രദീപന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ഷക്കീല്‍, നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസ ദീപക്, എസ്.കെ.പി. സക്കറിയ, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം. സുനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ. വിജിത്ത് നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 26, 2026 12:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
വെല്ലുവിളികളെ അതിജീവിച്ച് കായിക ട്രാക്കിലേക്ക്; ബഡ്‌സ് ഒളിമ്പ്യയിൽ കണ്ണൂരിന് മുന്നേറ്റം







