കുട്ടികൾക്ക് സഹായഹസ്തവുമായി സ്നേഹിത: കണ്ണൂർ കുടുംബശ്രീ മിഷൻ്റെ ജെൻഡർ ക്യാമ്പയിൻ കലോത്സവ വേദിയിൽ
Last Updated:
കുടുംബശ്രീ ജൻഡർ ഹെൽപ് ഡസ്ക് സ്റ്റാൾ സ്നേഹിത കലോത്സവ വേദിയിലും. കണ്ണൂർ ജി വി എച്ച് എസ് സ്പോർട്സ് സ്കൂളിലെ കലോത്സവ വേദിയിൽ ആണ് സ്നേഹിതാ സ്റ്റാൾ പ്രവർത്തിക്കുന്നത്. മാനസികമോ ശാരീരീരികമോ ആയ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് സഹായമായി സ്നേഹിത എത്തും.
കണ്ണൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവ രാവ് ഉണർന്നിരിക്കുന്നു ഒപ്പം കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ്റെ നേതൃത്വത്തിലെ ജൻഡർ ഹെൽപ് ഡസ്ക് സ്റ്റാളായ സ്നേഹിതയും. ജൻഡർ ക്യാമ്പയിൻ്റെ ഭാഗമായി സ്നേഹിതയുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനും സ്ത്രീകളും കുട്ടികളും നേരിടുന്ന വിവിധതരം അതിക്രമങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്നതിനും, കൗൺസിലിംഗ് സൗകര്യം നൽകുന്നതിനും ആയാണ് സ്റ്റാൾ ഒരുക്കിയിട്ടുള്ളത്.
കണ്ണൂർ ജി വി എച്ച് എസ് സ്പോർട്സ് സ്കൂളിലെ കലോത്സവ വേദിയിൽ ആണ് സ്നേഹിതാ സ്റ്റാൾ പ്രവർത്തിക്കുന്നത്. കലോത്സവത്തിന് എത്തുന്ന കുട്ടികൾ ഏതെങ്കിലും വിധത്തിൽ മാനസികമോ ശാരീരീരികമോ ആയ ബുദ്ധിമുട്ടുകൾ നേരിടുന്നെങ്കിൽ അവർക്ക് സഹായമായും സ്നേഹിത എത്തും.
സ്റ്റാളിൽ സ്നേഹിതാ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തുന്ന പോസ്റ്ററുകളുടെ പ്രദർശനവും നടക്കുന്നുണ്ട്. കണ്ണൂർ മുണ്ടയാട് പ്രവർത്തിക്കുന്ന സ്നേഹിത ജൻഡർ ഹെൽപ് ഡസ്ക് മുഖേന സൗജന്യ കൗൺസിലിംഗും താത്കാലിക അഭയവും നിയമ സഹായവും ലഭ്യമാക്കാനുള്ള സജ്ജീകരണവും ഒരുക്കിയിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 20, 2025 4:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കുട്ടികൾക്ക് സഹായഹസ്തവുമായി സ്നേഹിത: കണ്ണൂർ കുടുംബശ്രീ മിഷൻ്റെ ജെൻഡർ ക്യാമ്പയിൻ കലോത്സവ വേദിയിൽ


