പച്ചക്കറി, വാഴ, ചേന, ചേമ്പ്… ഓണകനി വിളവെടുപ്പ് കണ്ണൂരിൽ ആരംഭിച്ചു

Last Updated:

ഓണം വിപണി ലക്ഷ്യമിട്ട് കുടുംബശ്രീ ഓണകനി വിളവെടുപ്പ് ആരംഭിച്ചു. ഏക്കര്‍ കണക്കിന് സ്ഥലത്ത് ഓണസദ്യയ്ക്കാവശ്യമായ പച്ചക്കറി കൃഷി ഒരുങ്ങുന്നു. അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ഓണം കളറാക്കാന്‍ ലക്ഷ്യം.

ഓണകനി വിളവെടുപ്പ് നടത്തി കുടുംബശ്രീ അംഗങ്ങൾ 
ഓണകനി വിളവെടുപ്പ് നടത്തി കുടുംബശ്രീ അംഗങ്ങൾ 
ഓണം വിപണി ലക്ഷ്യമിട്ട് കുടുംബശ്രീ ഓണകനി വിളവെടുപ്പ് ആരംഭിച്ചു. കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷൻ്റെ അഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഓണകനി പദ്ധതിയുടെ വിളവെടുപ്പ് വിവിധ സി ഡി എസ്സുകളിലാണ് തുടങ്ങിയത്. ജില്ലയില്‍ ഓണം വിപണി ലക്ഷ്യമാക്കി 5007 ജെഎല്‍ജി ഗ്രൂപ്പിലെ 17571 മഹിളാ കര്‍ഷകര്‍ 847.24 ഹെക്ടറില്‍ വിവിധ വിളകള്‍ കൃഷി ചെയ്തിട്ടുണ്ട്. 486.3 ഏക്കര്‍ സ്ഥലത്ത് പച്ചകറികള്‍, വാഴ 607.5 എക്കര്‍, ചേന 420 ഏക്കര്‍, ചേമ്പ് 221.5 ഏക്കര്‍, ഇഞ്ചി 155.8 ഏക്കര്‍, പൂവ് 202.5 ഏക്കര്‍ കൃഷി ചെയ്തിട്ടുണ്ട്. മാലൂര്‍ പഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ ഒണക്കനി പച്ചക്കറി വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി ഹൈമാവതി ഉദ്ഘാടനം ചെയ്തു.
ഹരിതകം ജെ എല്‍ ജി വാര്‍ഡ് 10 കുണ്ടേരി പൊയില്‍ മാനത്താനത്ത് വെച്ച് നടത്തിയ വിളവെടുപ്പ് പരിപാടിയില്‍ കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുമതി കാരിയാടാന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ചന്ദ്രമതി പാരയത് ആശംസയും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം വി ജയന്‍ പദ്ധതി വിശദീകരണവും നടത്തി. അസിസ്റ്റൻ്റ് കോര്‍ഡിനേറ്റര്‍ വിജിത്, ജില്ലാ പ്രോഗ്രാം മാനേജര്‍ സൈജു പത്മനാഭന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സുഷമ, ഹരിതകം ജെ എല്‍ ജി സെക്രട്ടറി അജിനി പ്രസിഡൻ്റ് അജിത എന്നിവരും സംസാരിച്ചു. ഐ എഫ് സി സീനിയര്‍ സി ആര്‍ പി ധനിഷ ഷനോജ് ചടങ്ങിൽ നന്ദി പറഞ്ഞു.
advertisement
സംയോജിത കൃഷി ക്ലസ്റ്ററിൻ്റെ നേതൃതത്തില്‍ അരി, ചിപ്‌സ്, ന്യൂട്രി ബാറുകള്‍, തുടങ്ങിയ വിവിധ മൂല്യ വര്‍ധന ഉല്‍പ്പനങ്ങളും വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ. ഓണമെത്തുന്നതോടെ വിപണി കൈയടക്കാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഉത്പ്പന്നങ്ങള്‍ എത്തും മുന്‍പേ വിപണിയില്‍ അവശ്യ ഉത്പ്പന്നങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിലെ പ്രവര്‍ത്തനം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പച്ചക്കറി, വാഴ, ചേന, ചേമ്പ്… ഓണകനി വിളവെടുപ്പ് കണ്ണൂരിൽ ആരംഭിച്ചു
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement