നെറ്റ് സീറോ എമിഷന്‍ ചുവടുവെപ്പുമായി കുടുംബശ്രീ, ഇ സൈക്കിളുകള്‍ വിതരണം ചെയ്തു

Last Updated:

കാര്‍ബണ്‍ രഹിത സമൂഹത്തിനായി നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പദ്ധതിക്ക് ജില്ലയില്‍ തുടക്കം. ആദ്യ ചുവടുപ്പുമായി കുടുംബശ്രി അംഗങ്ങള്‍ക്ക് ഇ സൈക്കിള്‍ വിതരണം ചെയ്തു. 2050 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കുടുംബശ്രീ അംഗങ്ങൾക്ക് മന്ത്രി എം.ബി രാജേഷ് ഇ സൈക്കിൾ കൈമാറി 
കുടുംബശ്രീ അംഗങ്ങൾക്ക് മന്ത്രി എം.ബി രാജേഷ് ഇ സൈക്കിൾ കൈമാറി 
കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥെയിന്‍ തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ അന്തരീക്ഷത്തിന് താങ്ങാന്‍ കഴിയുന്ന രീതിയില്‍ പരിമിതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നവകേരളം മിഷന്‍ ജില്ലയിലെ തദ്ദേശ സ്ഥാപനതലങ്ങളില്‍ ജനപങ്കാളിത്തത്തോടെ നെറ്റ് സീറോ എമിഷന്‍ പദ്ധതി നടപ്പിലാക്കിവരുന്നു. പദ്ധതിയുടെ ആദ്യ ചുവടുവച്ച് കണ്ണൂര്‍ കുടുംബശ്രി അംഗങ്ങള്‍ക്ക് ഇ സൈക്കിള്‍ വിതരണം ചെയ്തു. വിതരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. 2050 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇ സൈക്കിള്‍ വിതരണം ചെയ്തത്.
കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ കാര്യശേഷി, സംരംഭകത്വ വികസനം, യാത്രാ ചെലവ് കുറയ്ക്കല്‍, മറ്റു വരുമാന വര്‍ദ്ധനവ് എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. തദ്ദേശ സ്വയംഭരണ ഊര്‍ജ വകുപ്പുകളും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായാണ് ഇലക്ട്രിക്ക് സൈക്കിളുകള്‍ വിതരണം ചെയ്യുന്നത്. ഇ സൈക്കിള്‍ കാര്‍ബണ്‍ ന്യൂട്രല്‍ കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ സ്ത്രീകളുടെ ജീവിത നിലവാരത്തില്‍ കൂടുതല്‍ പുരോഗതി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ മികച്ച എഡിഎസ്സായി തെരഞ്ഞെടുക്കപ്പെട്ട മാട്ടറ എഡിഎസിനും മികച്ച ബഡ്സ് സ്‌കൂളായി തെരഞ്ഞെടുത്ത പഴശ്ശിരാജ ബഡ്സ് സ്‌കൂളിനുമുള്ള അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. കണ്ണൂര്‍ ജില്ലയിലെ 71 ഗ്രാമീണ സി ഡി എസുകളിലെ 350 വനിതകള്‍ക്കാണ് ഇ സൈക്കിളുകള്‍ നല്‍കുന്നത്.
advertisement
കാര്‍ബണ്‍ ന്യൂട്രല്‍ കേരളം പദ്ധതിയുടെ ആദ്യഘട്ടമായി കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇ സൈക്കിളുകള്‍ നല്‍കുന്നത്. 40000 രൂപ വിലമതിക്കുന്ന ഈ സൈക്കിള്‍ 3000 ഗുണഭോക്തൃ വിഹിതം വാങ്ങിക്കൊണ്ടാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ. രത്നകുമാരി, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ എന്നിവര്‍ വിശിഷ്ടാതിഥികളായി. എന്‍ ആര്‍ എല്‍ എം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സി നവീന്‍ പദ്ധതി അവതരണം നടത്തി.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
നെറ്റ് സീറോ എമിഷന്‍ ചുവടുവെപ്പുമായി കുടുംബശ്രീ, ഇ സൈക്കിളുകള്‍ വിതരണം ചെയ്തു
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement