ഓണത്തിനാവശ്യമായ എല്ലാം ഒരൊറ്റ കുടക്കീഴിൽ; കുടുംബശ്രീ ‘ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ’ ആരംഭിച്ചു
Last Updated:
ഓണം ആഘോഷിക്കാം കുടുംബശ്രീ ഓണശ്രീ വില്ലജ് ഫെസ്റ്റിവലിനൊപ്പം. ഓണം ആഘോഷിക്കാൻ വേണ്ടതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 3 വരെ ഓണശ്രീ വില്ലജ് ഫെസ്റ്റിവൽ.
ഇത്തവണ ഓണത്തിന് ഷോപ്പിങിനും സദ്യക്കും പൂക്കൾക്കും ആവശ്യമായ വിഭവങ്ങൾ വാങ്ങുന്നതിന് തിരക്ക് പിടിച്ച് പല കടകൾ കയറി സമയം കളയേണ്ട. ഓണം ആഘോഷിക്കാൻ വേണ്ടതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി കുടുംബശ്രീ സംരംഭകരുടെയും വനിതാ കൂട്ടായ്മകളുടെയും ഉത്പ്പന്നങ്ങളുടെ വിപുലമായ വിപണി ഒരുക്കി കാത്തിരിക്കുകയാണ് കുടുംബശ്രീ ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ.
തളിപ്പറമ്പ് മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലും 'ഓണശ്രീ' വില്ലേജ് ഫെസ്റ്റിവൽ നടക്കും. കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കുടുംബശ്രീ സംരംഭകരുടെയും കാർഷിക ഗ്രൂപ്പുകളുടെയും തനതായ ഉത്പ്പന്നങ്ങളുടെ വിൽപ്പന സ്റ്റാളുകൾ, ഫുഡ് ഫെസ്റ്റിവൽ, സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരും വയോജനങ്ങളും ഉൾപ്പെടെയുള്ള കുടുംബശ്രീ, അയൽക്കൂട്ടം ഓക്സിലറി പ്രവർത്തകരുടെ കൾച്ചറൽ ഫെസ്റ്റിവൽ, ബഡ്‌സ് വിദ്യാർത്ഥികൾ നിർമിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നു.
കുറ്റ്യാട്ടൂർ മിനി സ്റ്റേഡിയത്തിൽ വച്ച് നടന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രത്നകുമാരി ഉത്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ എം വി ജയൻ മുഖ്യ അതിഥിയായി. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 3 വരെയാണ് ഓണശ്രീ വില്ലജ് ഫെസ്റ്റിവൽ. ഓണശ്രീ ഫെസ്റ്റിവലിനോട് കൂടെ ജില്ലയിലെ 81 പഞ്ചായത്തുകളിലും ഓണം വിപണന മേളകൾ നടക്കും. ഇത്തവണ ഓണം ഒന്നുകൂടെ കളറാക്കുന്നതിനായി കുടുംബശ്രീ നേതൃത്വത്തിൽ നടപ്പിലാക്കിയ നിറപ്പൊലിമ ചെണ്ടുമല്ലി കൃഷിയിൽ നിന്നും വിളവെടുത്ത പൂക്കളും ഓണം വിപണന മേളകളിൽ ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
September 03, 2025 1:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഓണത്തിനാവശ്യമായ എല്ലാം ഒരൊറ്റ കുടക്കീഴിൽ; കുടുംബശ്രീ ‘ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ’ ആരംഭിച്ചു