കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഇനി തലശ്ശേരി ബസ് സ്റ്റാൻഡിൽ: പതിനഞ്ചാമത് മാർക്കറ്റിംഗ് കിയോസ്ക് ആരംഭിച്ചു
Last Updated:
ജില്ലയിലെ പതിനഞ്ചാമത് മാർക്കറ്റിംഗ് കിയോസ്ക് തലശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു. കുടുംബശ്രീ ഉത്പന്നങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യം. മുഴുവൻ പഞ്ചായത്തുകളിലും മാർക്കറ്റിംഗ് കിയോസ്കുകൾ തുടങ്ങും.
കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ്റെയും, തലശ്ശേരി നഗരസഭ കുടുംബശ്രീ സി ഡി എസിൻ്റെയും നേതൃത്വത്തിൽ ജില്ലയിലെ പതിനഞ്ചാമത് മാർക്കറ്റിംഗ് കിയോസ്ക് തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും, ഗുണമേന്മയുള്ള ഭക്ഷ്യ ഉത്പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ആവിശ്യക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർക്കറ്റിംഗ് കിയോസ്കുകൾ പ്രവർത്തിക്കുന്നത്.

കുടുംബശ്രീ ബ്രാൻഡഡ് കറി പൌഡറുകൾ, പുട്ട്, പത്തിരി പൊടികൾ, പലഹാരങ്ങൾ, ബേക്കറി ഉത്പന്നങ്ങൾ, പഞ്ചസാര, ജെ എൽ ജി കർഷകർ വിളയിച്ചെടുത്ത ജൈവ പച്ചക്കറികൾ, ക്ഷീര ഉത്തപ്പന്നങ്ങൾ, ജാം, അച്ചാറുകൾ, പപ്പടം, ചെറുധാന്യ പൊടികൾ, ഹെൽത്ത് മിക്സ്, അവിൽ, ഡിഷ് വാഷ്, ടൂത്ത് പേസ്റ്റുകൾ എന്നിങ്ങനെ ഒരു വീട്ടിലേക്ക് വേണ്ട എല്ലാ ഉത്പന്നങ്ങളും കിയോസ്കിൽ ലഭിക്കും. അയൽക്കൂട്ടം പ്രവർത്തക ആയ
advertisement
സീത്തൾ ആണ് കിയോസ്ക് നടത്തുന്നത്.
രാവിലെ പതിനൊന്ന് മണിക്ക് നടന്ന പരിപാടി തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുന റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ അസിസ്റ്റൻ്റ് കോർഡിനേറ്റർ പി ഒ ദീപ പദ്ധതി വിശദീകരണം നടത്തി. തലശ്ശേരി നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി സി അബ്ദുൾ ഖിലാബ് അധ്യക്ഷനായി. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും മാർക്കറ്റിംഗ് കിയോസ്കുകൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 10, 2025 7:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഇനി തലശ്ശേരി ബസ് സ്റ്റാൻഡിൽ: പതിനഞ്ചാമത് മാർക്കറ്റിംഗ് കിയോസ്ക് ആരംഭിച്ചു


