കണ്ണൂരിൽ കേരള ചിക്കൻ എത്തി — കുടുംബശ്രീയുടെ ആദ്യ സ്റ്റാൾ മയ്യിലിൽ പ്രവർത്തനം തുടങ്ങി
Last Updated:
മാംസ വിപണി കീഴടക്കാനൊരുങ്ങി ജില്ലയിലെ ആദ്യ കേരള ചിക്കന്‍ സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചു. കേരള ചിക്കന്‍ ഫാമുകളില്‍ വളര്‍ത്തുന്ന വളര്‍ച്ചയെത്തിയ ഇറച്ചിക്കോഴി കുടുംബശ്രീ അംഗങ്ങള്‍ നടത്തുന്ന വിപണനശാലകള്‍ വഴിയാണ് വില്‍പ്പന നടത്തുന്നത്. 2026 ഓടെ വിപണിയുടെ 25% എങ്കിലും എത്തുകയെന്ന ലക്ഷ്യത്തോടെ പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
കണ്ണൂര്‍ ജില്ലയിലെ മാംസ വിപണി കീഴടക്കാനൊരുങ്ങി കേരള ചിക്കന്‍. സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ നേതൃത്വത്തില്‍ ആരംഭിച്ച കേരള ചിക്കന്‍ പദ്ധതിയുടെ ജില്ലയിലെ ആദ്യ സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തെ ഇറച്ചിക്കോഴി വില പിടിച്ചു നിര്‍ത്തുന്നതിനായി ആരംഭിച്ച സംരംഭത്തില്‍ കുറ്റിയാട്ടൂര്‍ കുടുബശ്രീ സി ഡി എസിൻ്റെ കീഴില്‍ മയ്യില്‍ ജിഷ വാടക സ്റ്റോറിന് സമീപമാണ് സ്റ്റാള്‍ സ്ഥിതി ചെയ്യുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യന്‍ ചിക്കന്‍ സ്റ്റാള്‍ ഉത്ഘാടനം ചെയ്തു.
കേരള ചിക്കന്‍ ഫാമുകളില്‍ വളര്‍ത്തുന്ന വളര്‍ച്ചയെത്തിയ ഇറച്ചിക്കോഴി കുടുംബശ്രീ അംഗങ്ങള്‍ നടത്തുന്ന വിപണനശാലകള്‍ വഴിയാണ് വില്‍പ്പന നടത്തുന്നത്. കിലോയ്ക്ക് 17 രൂപ ഔട്ട്‌ലെറ്റ് ഉടമയ്ക്ക് ലഭിക്കും. മാര്‍ക്കറ്റ് വിലയേക്കാളും 10% കുറഞ്ഞ വിലയിലാണ് കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ വഴി വില്‍പ്പന നടത്തുന്നത്. കേരളത്തില്‍ വിവിധ ജില്ലകളിലായി 140 ഔട്ട്‌ലെറ്റുകളില്‍ നിന്നായി 50 ടണ്ണോളം കേരള ചിക്കന്‍ ഒരോ ദിവസവും വില്പന ചെയ്യുന്നു. കുടുംബശ്രീ ബ്രോയിലര്‍ കര്‍ഷകര്‍ക്കും, ഔട്ട്‌ലെറ്റ് ഉടമകള്‍ക്കും മികച്ച വരുമാന മാര്‍ഗ്ഗം ഉറപ്പുവരുത്തുന്ന സംരംഭം കൂടിയാണ് കേരള ചിക്കന്‍. 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ മാസ വരുമാനം ഔട്ട്‌ലെറ്റുകള്‍ വഴി കുടുംബശ്രീ അംഗങ്ങള്‍ക്ക് കേരള ചിക്കന്‍ പദ്ധതി വഴി ലഭിക്കുന്നുണ്ട്.
advertisement
കേരള ചിക്കന്‍ ഫാമുകള്‍, ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ വഴി ഒന്നര ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കും. 2026 ഓടെ വിപണിയുടെ 25% എങ്കിലും എത്തുകയെന്ന ലക്ഷ്യത്തോടെ പദ്ധതി വ്യാപിപ്പിക്കുന്നതിൻ്റെ ശ്രമത്തിലാണ് കുടുംബശ്രീയും കേരള ചിക്കന്‍ കമ്പനിയും മുന്നോട്ടുപോകുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ മട്ടന്നൂര്‍, പാനൂര്‍, ചെറുകുന്ന്, ആലക്കോട്, കണ്ണൂര്‍, ഇരിട്ടി പഞ്ചായത്തുകളില്‍ കൂടെ കേരള ചിക്കന്‍ ഔട്‌ലെറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
October 10, 2025 3:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂരിൽ കേരള ചിക്കൻ എത്തി — കുടുംബശ്രീയുടെ ആദ്യ സ്റ്റാൾ മയ്യിലിൽ പ്രവർത്തനം തുടങ്ങി