ബിരിയാണിയും മന്തിയും ഇനി സ്കൂളിലും! പുതിയങ്ങാടി സ്കൂൾ കുട്ടികൾക്കായി കുടുംബശ്രീയുടെ 'സ്കൂഫെ'
Last Updated:
കുടുംബശ്രീയുടെ രണ്ടാമത്തെ സ്കൂഫെ. കുട്ടികൾക്ക് വേണ്ട ഭക്ഷണങ്ങൾ സ്കൂൾ കോബൗണ്ടിൽ തന്നെ ലഭ്യമാക്കുക ലക്ഷ്യം.
പുതിയങ്ങാടി സ്കൂളിലെ കുട്ടികൾക്ക് രുചികരമായ ഭക്ഷ്യ വിഭവങ്ങൾ ഒരുക്കി കുടുംബശ്രീ സ്കൂഫെ (സ്കൂൾ കഫെ) പ്രവർത്തനം ആരംഭിച്ചു. മാടായി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെയും കുടുംബശ്രീ ജില്ലാ മിഷൻ്റെയും നേതൃത്വത്തിൽ സി ഡി എസിലെ രണ്ടാമത്തെ സ്കൂഫെ സംരംഭം ആണ് പുതിയങ്ങാടി സ്‌കൂളിലേത്. പുതിയങ്ങാടി സ്കൂളിൽ വച്ച് മാടായി പഞ്ചായത്ത് പ്രസിഡൻ്റ് ബി സത്യഭാമ സ്കൂഫെ ഉദ്ഘാടനം ചെയ്തു.
നിലവിൽ മാടായി ബോയ്സ് സ്‌കൂളിലും കുടുംബശ്രീ സ്കൂഫെ പ്രവർത്തിച്ചു വരുന്നുണ്ട്. രാവിലെ 9:30 പ്രവർത്തനം ആരംഭിക്കുന്ന സ്കൂഫെയിൽ വ്യത്യസ്തമായ പലഹാരങ്ങളും, ഉച്ച ഭക്ഷണവും, ചായയും കൂടാതെ ബിരിയാണി, മന്തി തുടങ്ങിയ ഹൈലൈറ്റ് വിഭവങ്ങളും ലഭിക്കും.
കുട്ടികൾ പലഹാരത്തിനും ഉച്ച ഭക്ഷണത്തിനുമായി പുറത്തേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കി അവർക്ക് വേണ്ട ഭക്ഷണങ്ങൾ സ്കൂൾ കോബൗണ്ടിൽ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂഫെകൾ പ്രവർത്തിക്കുന്നത്. വൈകുന്നേരം അഞ്ചു മണി വരെ കഫേ തുറന്നു പ്രവർത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 20, 2026 3:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ബിരിയാണിയും മന്തിയും ഇനി സ്കൂളിലും! പുതിയങ്ങാടി സ്കൂൾ കുട്ടികൾക്കായി കുടുംബശ്രീയുടെ 'സ്കൂഫെ'










