കാണാതായ ബീഹാറി യുവാവിന് പുതിയ ജീവിതം, തുണയായത് തലശ്ശേരി ആഫ്റ്റര്‍ കെയര്‍ ഹോം
Last Updated:
കാണാ മറയത്തായിരുന്ന യുവാവിനെ തിരികെ കിട്ടിയ സന്തോഷത്തില്‍ ഒരു കുടുംബം. കൂടപിറപ്പിനെ കൊണ്ടുപോകാന്‍ ബീഹാറില്‍ നിന്ന് സഹോദരനെത്തി. മാനസീക വെല്ലുവിളി നേരിടുന്ന ബര്‍ക്കത്ത് ആലത്തെ ചേര്‍ത്തുപിടിച്ച തലശ്ശേരി ആഫ്റ്റര്‍ കെയര്‍ ഹോമിനോട് നന്ദി പറഞ്ഞ് മടക്കം.
വഴി മറന്ന യാത്രക്കിടയില്‍ ബീഹാറില്‍ നിന്ന് കേരളത്തിലെത്തിയ യുവാവിന് പുതുജീവിതം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ബര്‍ക്കത്ത് ആലത്തെ തേടി ബീഹാറില്‍ നിന്ന് സഹോദരനെത്തി. 2023 നവംബറിലാണ് മാനസീക വെല്ലുവിളി നേരിടുന്ന 19 കാരനെ കാണാതായത്. കുറേ കാലം കാസര്‍കോട്ടെ ചില്‍ഡ്രന്‍സ് ഹോമിലായിരുന്ന ബര്‍ക്കത്ത് ആലം 2024 ഒക്ടോബര്‍ 3 നാണ് തലശ്ശേരി എരഞ്ഞോളിപാലത്തെ ആഫ്റ്റര്‍ കെയര്‍ ഹോമില്ലെത്തിയത്. ഇവിടെ ഒരു വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് ബര്‍ക്കത്തിനെ സഹോദരന്‍ ഇഹ്‌സാന്‍ കൂട്ടികൊണ്ടുപോയത്.
തലശ്ശേരി ചില്‍ഡ്രന്‍സ് ഹോം സുപ്രണ്ട് ഒ.കെ. മുഹമ്മദ് അഷ്‌റഫ്, മിസ്സിംഗ് പേഴ്‌സണ്‍ കേരള വാട്ട്‌സ് അപ് ഗ്രൂപ്പ് വഴി നടത്തിയ ഇടപെടലാണ് കണ്ടെത്തലിനിടയാക്കിയത്. മിസ്സിംഗ് ഗ്രൂപ്പിലേക് വന്ന സന്ദേശം ലഭിച്ച ഡൽഹി സ്വദേശിയായ അഫ്സാർ അഹമ്മദ് ഖാൻ സുഹൃത്തായ രാജസ്ഥാനിലെ പൊലീസ് ഉദ്യോഗസ്ഥൻ ആഷിഖ് ഹുസൈൻ വഴി നടത്തിയ അന്വേഷണമാണ് ബർകത്തിൻ്റെ ബന്ധുക്കളെ കണ്ടെത്താനിടയാക്കിയത്. ബീഹാര്‍ കാർണിയ ജില്ലയിലെ കര്‍ഷകനായ അബ്ദുല്‍ ഗഫാറിൻ്റെ മകനാണ് ബര്‍ക്കത്ത് ആലം. ബീഹാറില്‍ സ്ഥിര താമസക്കാരായിരുന്നു ബര്‍കത്തിൻ്റെ കുടുംബം. ഗുജറാത്തിലെ സൂറത്തില്‍ സാരി നെയ്യുന്ന കമ്പനിയിലാണ് ബര്‍ക്കത്ത് ആലത്തിൻ്റെ സഹോദരങ്ങളും മറ്റും ജോലി ചെയ്യുന്നത്.
advertisement
പ്രത്യേക സ്വഭാവക്കാരനായ ബര്‍ക്കത്ത് ആലം അധികമാരോടും ഇടപഴകാത്ത വ്യക്തിയാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പരിയാരം മെഡിക്കല്‍ കോളേജില്‍ അപ്പൻ്റിസൈറ്റിസ് ഓപ്പറേഷന് വിധേയമായിരുന്നു. സുഖപ്പെട്ടതോടെ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ തിരിച്ചെത്തി വിശ്രമത്തിലായിരുന്നു ബര്‍ക്കത്ത് ആലം. എന്നന്നേക്കുമായി നഷ്ടമായെന്ന് കരുതിയ കൂടപിറപ്പിനെ തിരിച്ചു കിട്ടിയ സന്തോഷത്തിലും അതിന് വഴിയൊരുക്കിയ ആഫ്റ്റര്‍ കെയര്‍ ഹോം അംഗങ്ങളോട് നന്ദി പറഞ്ഞുമാണ് സഹോദരന്‍ ഇഹ്‌സാന്‍ ബീഹാറിലേക്ക് മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
October 06, 2025 1:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കാണാതായ ബീഹാറി യുവാവിന് പുതിയ ജീവിതം, തുണയായത് തലശ്ശേരി ആഫ്റ്റര്‍ കെയര്‍ ഹോം