തലശ്ശേരിയിൽ കുട്ടിത്താരങ്ങളുടെ വിസ്മയം; കിഡ്‌സ് അത്‌ലറ്റിക്‌സിൽ മലപ്പുറം ഐഡിയൽ സ്കൂൾ ജേതാക്കൾ

Last Updated:

ഉത്തരമേഖലാ കിഡ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 78 കുട്ടികള്‍ പങ്കെടുത്തു. കുട്ടികളുടെ ഭാവി മികച്ചതാക്കുക ലക്ഷ്യമിട്ടാണ് ചാമ്പ്യന്‍ഷിപ്പ്.

കിഡിസ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത വിദ്യാർത്ഥികൾ 
കിഡിസ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത വിദ്യാർത്ഥികൾ 
അത്‌ലറ്റിക്‌സ് അസോസിയേഷൻ്റെ ഉത്തരമേഖലാ കിഡ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ചാമ്പ്യന്മാരായി. തൃശ്ശൂര്‍ പൊങ്കണങ്കാട് സെയ്ൻ്റ് എലിസബത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എടീം രണ്ടാം സ്ഥാനവും സ്വന്തമാക്കി. തലശ്ശേരി വി.ആര്‍. കൃഷ്ണയ്യര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ നഗരസഭാധ്യക്ഷന്‍ കാരായി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ നിന്നുള്ള 4 വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള 78 കുട്ടികള്‍ ഉത്തരമേഖലാ കിഡ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുത്തു. കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുക, ഭാവിയിലെ മികച്ച കായിക താരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കുക, തുടങ്ങിയവ ലക്ഷ്യമിട്ടാണ് കിഡ്‌സ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടത്തിയത്. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ഉച്ച ഭക്ഷണവും പഴവര്‍ഗ്ഗ കിറ്റുകളും നല്‍കി. സമാപന സമ്മേളനത്തില്‍ ജില്ലാ സ്‌പോട്‌സ് കൌണ്‍സില്‍ പ്രസിഡൻ്റ് പി.എം. അഖില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തലശ്ശേരിയിൽ കുട്ടിത്താരങ്ങളുടെ വിസ്മയം; കിഡ്‌സ് അത്‌ലറ്റിക്‌സിൽ മലപ്പുറം ഐഡിയൽ സ്കൂൾ ജേതാക്കൾ
Next Article
advertisement
നായർ, ഈഴവ സമുദായങ്ങൾ ഏതെങ്കിലും സംഘടനകളുടെ കുത്തകയല്ലെന്ന് കെ.സുരേന്ദ്രൻ
നായർ, ഈഴവ സമുദായങ്ങൾ ഏതെങ്കിലും സംഘടനകളുടെ കുത്തകയല്ലെന്ന് കെ.സുരേന്ദ്രൻ
  • നായർ, ഈഴവ സമുദായങ്ങൾ ഏതെങ്കിലും സംഘടനയുടെ കുത്തകയല്ലെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി

  • ബിജെപി സമുദായിക സംഘടനകളോട് പ്രശ്നാധിഷ്ഠിതമായ നിലപാടാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും പറഞ്ഞു

  • കേരളത്തിലെ ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യം മറ്റ് മുന്നണികൾക്ക് ആശങ്കയുണ്ടാക്കുന്നു.

View All
advertisement