ശാസ്ത്ര ലോകത്തിന് മുതല്‍ക്കൂട്ട്, കണ്ണൂര്‍കാരൻ്റെ നേതൃത്വത്തില്‍ ജപ്പാന്‍ കടലില്‍ പുതിയ ജീവിയെ കണ്ടെത്തി

Last Updated:

ജപ്പാന്‍ കടലില്‍ പുതിയ ജീവിയെ കണ്ടെത്തി. പിന്നില്‍ മലയാളി അനീഷിൻ്റെ നേതൃത്വത്തിലെ സംഘം. അകാന്തോകോൺഡ്രിയ ഒമാരുവെ എന്നാണ് പുതിയ ജീവിക്ക് പേര് നല്‍കിയത്.

ഗവേഷകൻ അനീഷ് 
ഗവേഷകൻ അനീഷ് 
പടിഞ്ഞാറന്‍ ജപ്പാനിലെ ബുങ്കോ ചാനലില്‍ നിന്ന് ഒരു പുതിയ ആഴക്കടല്‍ മത്സ്യ പരാദജീവിയെ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ശാസ്ത്രലോകം അറിയിച്ചിരുന്നു. ശാസ്ത്രലോകത്തിന് വലിയ മുതല്‍ക്കൂട്ടാവുന്ന ഈ കണ്ടുപിടിത്തതിന് പിന്നില്‍ ഒരു മലയാളിയുണ്ടെന്നതും ശ്രദ്ധേയം. കണ്ണൂര്‍ ജില്ലയിലെ കൂടാളി സ്വദേശിയായ പി.ടി. അനീഷാണ് ഈ നേട്ടം കൈവരിച്ചത്. 15 വര്‍ഷത്തിലേറെയായി മത്സ്യങ്ങളിലെ പരാദജീവികളെക്കുറിച്ച് ഗവേഷണം നടത്തിവരികയാണ് അനീഷ്. ക്രസ്റ്റേഷ്യന്‍ വിഭാഗത്തിലുള്ള പരാദങ്ങളെക്കുറിച്ചാണ് അനീഷിൻ്റെ പ്രധാന പഠനം.
മലേഷ്യ യൂണിവേഴ്‌സിറ്റിയില്‍ അഡ്ജോയിൻ്റ് പ്രഫസറാണ് അനീഷ്. പയ്യന്നൂര്‍ കോളജ്, അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നായാണ് ഇദ്ദേഹം ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയത്. ഹിരോഷിമ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റൻ്റ് പ്രഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹിരോഷിമ സര്‍വകലാശാലയിലെ റിസര്‍ച് ആന്‍ഡ് ട്രെയിനിങ് വെസല്‍ ആയ ടോയോഷിയോ മരുവില്‍ നടത്തിയ ഗവേഷണ ക്രൂയിസിനിടയിലാണ് ആഴക്കടല്‍ മത്സ്യമായ ക്‌ളോറോതാല്‍മസ് ആല്‍ബര്‍ട്രോസിൻ്റെ വായില്‍ നിന്നും വളരെ അധികം പരിണമിച്ച മത്സ്യ പരാദ കോപ്പി പോഡ് കുടുംബമായ കോണ്‍ഡ്രകാന്തിഡെയിലെ അകാന്ത കോണില്‍പ്പെട്ട ഒരു പുതിയ ജീവിയെ ഇദ്ദേഹമടങ്ങുന്ന സംഘം കണ്ടെത്തിയത്. ഈ പുതിയ ജീവിക്ക് അകാന്തോകോൺഡ്രിയ ഒമാരുവെ എന്ന നാമമാണ് നല്‍കിയത്.
advertisement
സമയമെടുത്ത് പഠിക്കേണ്ട വിഷയമാണ് മത്സ്യങ്ങളിലെ പരാദജീവികള്‍. ഇന്ത്യ, ജപ്പാന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നായി ഇതുവരെ ഒരു പുതിയ ഫാമിലി, ഏഴു പുതിയ ജനസുകള്‍ തുടങ്ങി 42 പുതിയ ഇനങ്ങള്‍ ഡോ. അനീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്ര ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ശാസ്ത്ര ലോകത്തിന് മുതല്‍ക്കൂട്ട്, കണ്ണൂര്‍കാരൻ്റെ നേതൃത്വത്തില്‍ ജപ്പാന്‍ കടലില്‍ പുതിയ ജീവിയെ കണ്ടെത്തി
Next Article
advertisement
വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ
വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ
  • പ്രണയം നടിച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി

  • സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു

  • പെൺകുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന പ്രതി

View All
advertisement