ഇത് താൻ മോഡല്‍, കണ്ണൂര്‍ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ല

Last Updated:

സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത ജില്ലയായി കണ്ണൂര്‍. ജില്ല കേരള മോഡലിൻ്റെ പുതിയ അധ്യായമെന്ന് മന്ത്രി എം ബി രാജേഷ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുമെന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിൻ്റെ തീരുമാനത്തിൻ്റെ ഭാഗമായി 2025 മെയ് 22 നാണ് കണ്ണൂര്‍ ജില്ല ലക്ഷ്യം സാക്ഷാത്കരിച്ചത്.

+
കണ്ണൂര്‍

കണ്ണൂര്‍ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ലയായി പ്രഖ്യാപിച്ച് മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത ജില്ലയെന്ന ഖ്യാതിവാനോളം ഉയര്‍ത്തി കണ്ണൂര്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുമെന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിൻ്റെ തീരുമാനത്തിൻ്റെ ഭാഗമായായി 2021 ഓഗസ്റ്റിലാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ആരംഭിച്ചത്. 2025 മെയ് 22 നാണ് കണ്ണൂര്‍ ജില്ല ലക്ഷ്യം സാക്ഷാത്കരിച്ചത്. ഇതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി എംബി രാജേഷ് നിര്‍വഹിച്ചു.
കേരളം എല്ലാ മേഖലയിലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്, യഥാര്‍ത്ഥത്തില്‍ ഇതാണ് കേരള മോഡലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാലിന്യമുക്തമാക്കുന്നതിലും ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിലും എല്ലാത്തിനും കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മത്സരിക്കുകയാണ്. ഡിജിറ്റല്‍ സാക്ഷരത കൈവരിക്കാന്‍ ഇന്ത്യയില്‍ ഏതാനും ആഴ്ച കൂടി മാത്രമേ ബാക്കിയുള്ളു. ഓഗസ്റ്റ് 21ന് സമ്പൂര്‍ണ സാക്ഷരത ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതോടെ വലിയ മാറ്റത്തിനാണ് തുടക്കമിടുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.
ഭക്ഷണം, ആരോഗ്യം, സുരക്ഷിതമായ താമസ സ്ഥലം, അടിസ്ഥാന വരുമാനം എന്നിവയില്ലാത്ത അര്‍ഹരായ 3973 കുടുംബാംഗങ്ങളെ കണ്ടെത്തുകയും ആവശ്യാനുസരണം മൈക്രോപ്ലാന്‍ തയ്യാറാക്കിയാണ് അതിദാരിദ്ര്യ മുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിൻ്റെ ആദ്യഘട്ടമെന്ന നിലയില്‍ നടത്തിയത്. പിന്നീട് ആവശ്യാനുസരണം അര്‍ഹരായവര്‍ക്ക് വേണ്ട സംവിധാനം ഒരുക്കി നല്‍കി. ഇതിന് പിന്നാലെയാണ് ജില്ല മികച്ച നേട്ടം കൈവരിച്ചത്.
advertisement
സംസ്ഥാനത്ത് ആദ്യമായി അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്, ധര്‍മടം നിയമസഭാ നിയോജക മണ്ഡലം എന്നിവയും കണ്ണൂര്‍ ജില്ലയിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഇത് താൻ മോഡല്‍, കണ്ണൂര്‍ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ല
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement