റോഡ് സുരക്ഷ ഇനി കുട്ടികളുടെ കൈകളിൽ; തലശ്ശേരി മുബാറക് സ്കൂളിൽ 'സുരക്ഷാ ദൂതൻ' പദ്ധതിക്ക് തുടക്കം
Last Updated:
സുരക്ഷിത് മാര്‍ഗ് റോഡ് സുരക്ഷാ കാമ്പയിൻ പദ്ധതിക്ക് വിദ്യാര്‍ത്ഥികള്‍ തുടക്കം കുറിച്ചു. രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ ഭാഗമായി ലഘുലേഖ വിതരണം ചെയ്യും.
സുരക്ഷിത് മാര്‍ഗ് റോഡ് സുരക്ഷാ കാമ്പയിൻ്റെ ഭാഗമായി പൊതു സമൂഹത്തിലേക്ക് റോഡ് സുരക്ഷാ സന്ദേശം എത്തിക്കുന്നതിന് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്ന സുരക്ഷാ ദൂതന്‍ പദ്ധതി തലശ്ശേരി മുബാറക് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം കുറിച്ചു.
പ്രമുഖ വാഹന വിതരണക്കാര്‍ കുറ്റൂക്കാരന്‍ ഗ്രൂപ്പ് എസ് സി എം എസ് കോളേജുമായി സഹകരിച്ചാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ റോഡ് സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. കാമ്പയിനിൻ്റെ ഭാഗമായി ഇതിനോടകം നിരവധി പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടത്തിയിട്ടുണ്ട്. 5 മുതല്‍ 12 വരെ ക്ലാസുകളിലെ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ റോഡ്‌സുരക്ഷാ ലഘുലേഖ വിതരണം ചെയ്യും.
ഹെഡ്മാസ്റ്റര്‍ കെ പി നിസാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷാ ക്ലബ് കണ്‍വീനര്‍ പി കെ അബ്ദുള്‍ സമദ്, സ്റ്റാഫ് സെക്രട്ടറി വി കെ ബഷീര്‍, എസ് ആര്‍ ജി കണ്‍വീനര്‍ കെ പി അശ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 14, 2026 4:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
റോഡ് സുരക്ഷ ഇനി കുട്ടികളുടെ കൈകളിൽ; തലശ്ശേരി മുബാറക് സ്കൂളിൽ 'സുരക്ഷാ ദൂതൻ' പദ്ധതിക്ക് തുടക്കം










