കതിരൂർ ഗവ. എച്ച്.എസ്.എസ്.സിൽ രക്തദാന ക്യാമ്പ്; വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു

Last Updated:

രക്തദാനം മഹാദാനം സന്ദേശവുമായി മലബാർ കാൻസർ സെൻ്റർ, കതിരൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ രക്തദാന ക്യാമ്പ് നടത്തി. 45 പേർ രക്ത ദാനം ചെയ്തു.

രക്തദാനം നടത്തുന്ന വിദ്യാർത്ഥികൾ
രക്തദാനം നടത്തുന്ന വിദ്യാർത്ഥികൾ
മലബാർ കാൻസർ സെൻ്ററിൻ്റെ സഹകരണത്തോടെ കതിരൂർ ഗവ. ഹയർ സെക്കൻ്ററി എൻ.എസ്.എസ്. യൂണിറ്റ് രക്തദാന ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് അഫ്സൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് ടി.കെ. ഷാജി അധ്യക്ഷത വഹിച്ചു.
ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽ 45 പേരിൽ നിന്ന് രക്തം സ്വീകരിച്ചു. അമ്പതോളം തവണ രക്തദാനം നടത്തിയ സ്കൂൾ ലാബ് അസിസ്റ്റൻ്റ് വിപിൻലാലിനെ ചടങ്ങിൽ ആദരിച്ചു. ഡോ. ഹർഷ ഉണ്ണി ബോധവൽക്കരണം നടത്തി.
പ്രിൻസിപ്പൽ കെ. മിനി നാരായണ, സീനിയർ അസിസ്റ്റൻ്റ് ഷാജ് ടി.കെ, പ്രോഗ്രാം ഓഫീസർ പി.കെ. ഫൈസൽ, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ വി., എൻ.എസ്.എസ്. ലീഡർ മുഹമ്മദ് അസ് അദ്. കെ.പി. സംസാരിച്ചു. ക്യാമ്പിന് ഡോ. അഞ്ജു ആർ. കുറുപ്പ്, ഡോ. ഹർഷ ഉണ്ണി, സബീഷ്, സിജോ അഗസ്റ്റിൻ, രാജീവൻ കതിരൂർ, അരുൺ കെ.വി., നഹ് ല.പി.ബി., നസ്മ പി.എം., ബീന ടീച്ചർ, വളണ്ടിയർ ലീഡർമാരായ ഹരി ലക്ഷ്മി, സയാൻ തുടങ്ങിയവർ നേതൃത്വം നൽകി.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കതിരൂർ ഗവ. എച്ച്.എസ്.എസ്.സിൽ രക്തദാന ക്യാമ്പ്; വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു
Next Article
advertisement
ഓഡിഷനെത്തിയ 17 കുട്ടികളെ ബന്ദികളാക്കി വിലപേശൽ നടത്തിയ അധ്യാപകനെ വെടിവെച്ചുകൊന്നു
ഓഡിഷനെത്തിയ 17 കുട്ടികളെ ബന്ദികളാക്കി വിലപേശൽ നടത്തിയ അധ്യാപകനെ വെടിവെച്ചുകൊന്നു
  • മുംബൈയിൽ 17 കുട്ടികളെ ബന്ദികളാക്കിയ അധ്യാപകനെ പോലീസ് വെടിവെച്ചു കൊന്നു.

  • മണിക്കൂറുകൾ നീണ്ട കമാൻഡോ ഓപ്പറേഷനിൽ കൂടിയാണ് കുട്ടികളെ മോചിപ്പിച്ചത്.

  • നാഗ്പൂരിലെ സ്കൂൾ അധ്യാപകനായ രോഹിത് ആര്യയാണ് കുട്ടികളെ ബന്ദികളാക്കിയത്.

View All
advertisement