വാസ്തുശില്പ വിസ്മയത്തില്‍ പണിത തലശ്ശേരിയുടെ പൈതൃകമുദ്ര: ഓടത്തില്‍ പള്ളി

Last Updated:

വാസ്തുശില്പത്തിൻ്റെ വിസ്മയ മാതൃകയില്‍ ഓടത്തില്‍ പള്ളി. 200 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ആരാധനാലയം നഗരചരിത്രത്തോടൊപ്പം ചേര്‍ത്തു വായിക്കണം. കേയി വംശത്തിലെ മൂസക്കേയിയാണ് നാലുകെട്ട് സാദൃശ്യത്തില്‍ പള്ളി നിര്‍മ്മിച്ചത്.

+
തലശ്ശേരിയിലെ

തലശ്ശേരിയിലെ ഓടത്തിൽ പള്ളി

1806 ലാണ് വടകേ മലബാറില്‍ വാസ്തുശില്പത്തിൻ്റെ വിസ്മയ മാതൃകയില്‍ ഓടത്തില്‍ പള്ളി നിര്‍മിച്ചത്. കേയി വംശത്തിലെ വീരനായ മൂസക്കേയിയാണ് നാലുകെട്ട് സാദൃശ്യത്തില്‍ പള്ളി സ്ഥാപിച്ചത്. അക്കാലത്തെ അമ്പലങ്ങളുടെ ശൈലിയില്‍ പണി കഴിപ്പിച്ച ഓടത്തില്‍ പള്ളി തലശ്ശേരി നഗരചരിത്രത്തോടൊപ്പം ഇഴുകിചേര്‍ന്നിരിക്കുന്നു. ഡച്ചുകാരുടെ അധീനതയിലുള്ള കരിമ്പിന്‍തോട്ടം വിലക്കുവാങ്ങിയാണ് അഞ്ചേക്കറിലേറെയുള്ള സ്ഥലത്ത് മധ്യത്തിലായി പള്ളി നിര്‍മിച്ചത്. ഓടം എന്നാല്‍ മലയാളത്തില്‍ 'തോട്ടം' എന്നാണ് അര്‍ത്ഥമാക്കുന്നത്. ഓടത്തില്‍ നിര്‍മ്മിച്ചതിനാല്‍, 'ഓടത്തിലെ പള്ളി' എന്നര്‍ത്ഥം വരുന്ന പള്ളി പിന്നീട് ഓടത്തില്‍ പള്ളി എന്നറിയപ്പെട്ടു.
തിരുവിതാംകൂര്‍ രാജാവ് നല്‍കിയ ലക്ഷങ്ങള്‍ വിലയുള്ള തേക്കിന്‍തടികളാണ് പള്ളി നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ഗാര്‍ഡന്‍ മോസ്‌ക് എന്നും അറിയപ്പെടുന്ന ഓടത്തില്‍ പള്ളിയില്‍ ചെമ്പുതകിടുപുപയോഗിച്ചാണ് മേല്‍ക്കൂര മേഞ്ഞത്. ഈ തീര്‍ത്ഥാടന കേന്ദ്രത്തിൻ്റെ തൂണുകളിലും ചുവരുകളിലും ഉള്ള മനോഹരമായ മരപ്പണി തീര്‍ത്ഥാടകര്‍ക്ക് ആസ്വദിക്കാം.
മലബാറിലാദ്യമായി ഒരു പള്ളിയുടെ മുകളില്‍ സ്വര്‍ണത്തിൻ്റെ താഴികകുടങ്ങള്‍ സ്ഥാപിച്ചത് ഈ പള്ളിയിലാണ്. ലോഗന്‍സ് റോഡ്, പഴയ ബസ് സ്റ്റാന്‍ഡ്, എന്‍.സി.സി. റോഡ് എന്നിവിടങ്ങളില്‍ നിന്നായി പള്ളിയിലേക്ക് പ്രവേശന കവാടവുമുണ്ട്. തലശ്ശേരി ടൗണിലെ ഭൂരിഭാഗം ഇസ്ലാം വിശ്വാസികളും ഇവിടെയാണ് ഇന്നും ആരാധനക്കെത്തുന്നത്. കൊളോണിയല്‍ ഇടപെടല്‍ പ്രദേശത്തിൻ്റെ സാമൂഹിക-സാംസ്‌കാരിക ധാര്‍മ്മികതയില്‍ നിഴല്‍ വീഴ്ത്തിയിരുന്ന ഒരു സമയത്ത് കേരളത്തില്‍ നിലനിന്നിരുന്ന മതപരമായ ഐക്യത്തിലേക്ക് വിരല്‍ ചൂണ്ടിയ ഓടത്തില്‍ പള്ളി ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
വാസ്തുശില്പ വിസ്മയത്തില്‍ പണിത തലശ്ശേരിയുടെ പൈതൃകമുദ്ര: ഓടത്തില്‍ പള്ളി
Next Article
advertisement
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
  • പുതുക്കിപ്പണിത 5 നിലകളുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • പഴയ കെട്ടിടത്തിന്റെ തൂണുകളും ജാലകങ്ങളും ഉപയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചു.

  • 15 കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന് അംഗങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചു.

View All
advertisement