advertisement

പൂത്തുനിൽക്കുന്ന ഈ മട്ടുപ്പാവിലെ യുവത്വത്തിന് പ്രായം 87; താഴെ ചൊവ്വയിലെ ഓർക്കിഡ് കൊട്ടാരം

Last Updated:

ഓര്‍ക്കിഡ് കൊണ്ട് സ്വര്‍ഗം ഒരുക്കി റിട്ടയേഡ് സൈനികന്‍. 87-ാം വയസ്സിലും ഓര്‍ക്കിഡ് നമ്പ്യാര്‍ പൂന്തോട്ടം പരിപാലിക്കുന്നു.

ഓർക്കിഡ് നമ്പ്യാരുടെ പൂന്തോട്ടം
ഓർക്കിഡ് നമ്പ്യാരുടെ പൂന്തോട്ടം
റിട്ടയേഡ് സൈനികൻ്റെ വീട് ഇന്ന് ഓര്‍ക്കിഡുകളുടെ കൊട്ടാരമാണ്. താഴെ ചൊവ്വയില്‍ അശ്വതി നിലയത്തില്‍ യു.കെ.ബി. നമ്പ്യാരുടെ വീട് കാണുന്നവര്‍യക്കെല്ലാം കൗതുകകാഴ്ചയാണ്. 87-ാം വയസ്സിലും നമ്പ്യാര്‍ തൻ്റെ പൂന്തോട്ടം ഭംഗിയായി പരിപാലിക്കുകയാണ്.
തൻ്റെ മട്ടുപാവിലായി 120ൽ അധികം ബൊഗയിന്‍വില്ലകള്‍ വളര്‍ന്ന് കിടക്കുന്നു. 30 വര്‍ഷത്തിലേറെയായി സസ്യപരിപാലനവും ഓര്‍ക്കിഡ് പരിപാലനവും നടത്തിവരുന്ന ഇദ്ദേഹത്തെ നാട്ടുകാര്‍ വിളിക്കുന്നത് ഓര്‍ക്കിഡ് നമ്പ്യാര്‍ എന്നാണ്. ഒന്നരപതിറ്റാണ്ട് നാവികസേനയിലും തുടര്‍ന്ന് 20 വര്‍ഷം ഡിഫന്‍സ് സിവിലിയനില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്പെക്ടറായും നമ്പ്യാര്‍ സേവനമനുഷ്ഠിച്ചു. പ്രായം ഇത്രയാണെങ്കിലും പൂക്കള്‍ക്കിടയിലായതിനാല്‍ നമ്പ്യാറുടെ മനസ്സ് ഇന്നും യുവത്വത്തിലാണ്. ചില ശാരീരിക വെല്ലുവിളികള്‍ ഉണ്ടെങ്കിലും മട്ടുപ്പാവിലെ തോട്ടം പരിപാലിക്കുന്നതില്‍ ഇന്നും അതിയായ സന്തോഷം കണ്ടെത്തുകയാണ് ഓര്‍ക്കിഡ് നമ്പ്യാര്‍.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പൂത്തുനിൽക്കുന്ന ഈ മട്ടുപ്പാവിലെ യുവത്വത്തിന് പ്രായം 87; താഴെ ചൊവ്വയിലെ ഓർക്കിഡ് കൊട്ടാരം
Next Article
advertisement
ബെവ്കോ പ്രീമിയർ കൗണ്ടറുകളില്‍ ഫെബ്രുവരി 15 മുതല്‍ ഡിജിറ്റൽ പേമെന്റ് മാത്രം
ബെവ്കോ പ്രീമിയർ കൗണ്ടറുകളില്‍ ഫെബ്രുവരി 15 മുതല്‍ ഡിജിറ്റൽ പേമെന്റ് മാത്രം
  • ഫെബ്രുവരി 15 മുതൽ ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ പണം സ്വീകരിക്കില്ല, ഡിജിറ്റൽ പേമെന്റ് മാത്രം.

  • യുപിഐ, കാർഡ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് സർക്കുലർ പുറത്തിറങ്ങി.

  • ഡിജിറ്റൽവൽക്കരണത്തിന്റെ ഭാഗമായാണ് തീരുമാനം, ജീവനക്കാർക്ക് തർക്കം ഉണ്ടാകുമെന്ന ആശങ്കയുണ്ട്.

View All
advertisement